Home covid19 മഹാരാഷ്​ട്രയിലെ കോവിഡ് ആശുപത്രിയിൽ തീപിടിത്തം, 13 പേർ മരിച്ചു

മഹാരാഷ്​ട്രയിലെ കോവിഡ് ആശുപത്രിയിൽ തീപിടിത്തം, 13 പേർ മരിച്ചു

by admin

മുംബൈ: മഹാരാഷ്​ട്രയിലെ കോവിഡ്​ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 13 പേര്‍ മരിച്ചു. പാല്‍ഘര്‍ ജില്ലയിലെ വിരാറിലെ വിജയ്​ വല്ലഭ്​ കോവിഡ്​ ആശുപത്രിയിലായിരുന്നു തീപിടിത്തം. രോഗികളെ മറ്റ്​ ആശുപത്രികളിലേക്ക്​ മാറ്റിയിട്ടുണ്ട്​.

മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം കത്തിക്കരിഞ്ഞുവെന്നാണ്​ റിപ്പോര്‍ട്ട്​. അതേസമയം, ആശുപത്രിയില്‍ തീയണക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന്​ റിപ്പോര്‍ട്ടുകളുണ്ട്​. ആകെ ഉണ്ടായിരുന്ന ചില ഉപകരണങ്ങള്‍ പ്രവര്‍ത്തനരഹിതമായിരുന്നുവെന്ന്​ ഹിന്ദുസ്ഥാന്‍ ടൈംസ്​ റിപ്പോര്‍ട്ട്​ ചെയ്യുന്നു.

കോവിഡിന്‍റെ രണ്ടാം വ്യാപനം അതിതീവ്രമായാണ്​ മഹാരാഷ്​ട്രയില്‍ തുടരുന്നത്​. ഏകദേശം, 67,000 പേര്‍ക്കാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം കോവിഡ്​ സ്ഥിരീകരിച്ചത്​.

ബാംഗ്ലൂർ മലയാളി വാർത്തകളുടെ (www.bangaloremalayali.in) ഏറ്റവും പുതിയ അപ്ഡേറ്റുകൾ നിങ്ങള്ക്ക്  ലഭിക്കാനും നിങ്ങളുടെ ബിസിനസിന്റെ പരസ്യം നൽകുന്നതിനു വേണ്ടിയും                                                                                                                                                                                                                 9895990220, 7676750627 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യാം

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group