ബെംഗളൂരു: ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലെ പൊള്ളാലേറ്റവർക്കായുള്ള ചികിത്സവാർഡിൽ ചൊവ്വാഴ്ച പുലർച്ചെ തീപിടുത്തമുണ്ടായി.സ്വിച്ച് ബോർഡിലെ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായത്.ഐസിയുവിലെ 5 രോഗികൾ ഉൾപ്പെടെ 26 രോഗികൾ സുരക്ഷിതരാണ്.തീപിടുത്തമുണ്ടായ ഉടൻ തന്നെ വാർഡിലെ എല്ലാ രോഗികളെയും എച്ച് ബ്ലോക്കിലേക്ക് മാറ്റി
ഡോക്ടറുടെ നിര്‍ദേശത്തിന് വിലയില്ല,മരുന്ന് കഴിച്ച് പെട്ടെന്ന് വണ്ണംകുറയ്ക്കുന്നവര്‍ കേരളത്തിലും കൂടുന്നു
മരുന്നുകഴിച്ച് വേഗത്തില്‍ ശരീരവണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരുടെ എണ്ണം കേരളത്തില്‍ കൂടുന്നു. ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമമുറകളിലൂടെയും ഘട്ടംഘട്ടമായി വണ്ണം കുറയ്ക്കുന്നതാണ് നല്ലതെന്ന ഡോക്ടർമാരുടെ നിർദേശങ്ങള്‍ കേള്‍ക്കാതെയാണ് ഈ പ്രവണത കൂടിവരുന്നത്.25-നും 40-നും ഇടയില്‍ പ്രായമുള്ളവരാണ് വണ്ണം കുറയ്ക്കാൻ മരുന്നിനെ ആശ്രയിക്കുന്നവരില്‍ കൂടുതലെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ മെഡിക്കല്‍ ഷോപ്പുകളില്‍നിന്ന് നേരിട്ട് മരുന്നുവാങ്ങി ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും വർധനയുണ്ട്.
സെമാഗ്ലൂറ്റൈഡ്, ടിർസെപാറ്റൈഡ്, ബ്യുപ്രോപയോണ്‍, നാല്‍ട്രെക്സോണ്‍ തുടങ്ങിയ മരുന്നുകളാണ് കൂടുതല്‍പ്പേരും ആശ്രയിക്കുന്നത്.ജനിതകപ്രത്യേകതമുതല്‍ ഭക്ഷണംവരെ പലകാരണങ്ങള്‍മൂലമാണ് അമിതവണ്ണമുണ്ടാകുന്നത്. കാരണം വ്യക്തമായി കണ്ടെത്തിയശേഷം അതിനുവേണ്ട രീതിയിലാണ് വണ്ണം കുറയ്ക്കാനുള്ള ചികിത്സയിലേക്ക് കടക്കേണ്ടതെന്ന് ഡോക്ടർമാർ പറയുന്നു.എന്നാല്‍, തങ്ങളെ സമീപിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും മരുന്നിലൂടെ വേഗത്തില്‍ വണ്ണം കുറയ്ക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും ഡോക്ടർമാർ പറയുന്നു.