കർണാടക മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്‌ക്കെതിരെ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോക്സോ കേസ്. ബംഗളൂരു സദാശിവനഗർ പൊലീസാണ് പതിനേഴുകാരിയുടെ അമ്മയുടെ പരാതിയില്‍ മുതിർന്ന ബിജെപി നേതാവിനെതിരെ കേസെടുത്തത്. 81 കാരൻ സഹായം അഭ്യർത്ഥിച്ചെത്തിയ കുട്ടിയെ മുറിയില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം.
കേസിന് ആസ്പദമായ സംഭവം നടന്നത് ഫെബ്രുവരി രണ്ടിനാണ്. അമ്മയ്‌ക്കൊപ്പം സഹായം തേടി മുൻ മുഖ്യമന്ത്രിയെ കാണാൻ എത്തിയതായിരുന്നു പെണ്‍കുട്ടി. ഇവരെ കണ്ട ശേഷം, മുതിർന്ന ബിജെപി നേതാവ് പെണ്‍കുട്ടിയെ മുറിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പീഡനവിവരം പുറത്തേക്ക് ഓടിയെത്തിയ പെണ്‍കുട്ടി അമ്മയോട് പറഞ്ഞു.
ഇന്നലെ രാത്രിയാണ് പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. യെദ്യൂരപ്പ ഇതുവരെ കേസുമായി ബന്ധപ്പെട്ട് പ്രതികരിച്ചിട്ടില്ല.