ബംഗളൂരു: കബ്ബണ്‍ പാർക്കില്‍ നിയമ ലംഘനം നടത്തുന്നവർക്ക് 500 രൂപ പിഴയീടാക്കാൻ ഹോർട്ടികള്‍ച്ചർ വകുപ്പ് തീരുമാനം.പരിസ്ഥിതി മലിനീകരണം മൂലം നഗരത്തിലെ പച്ചത്തുരുത്തായ കബ്ബണ്‍ പാര്‍ക്കിന്‍റെ സൗന്ദര്യം നഷ്ടപ്പെടുന്നുവെന്ന ആശങ്കക്കിടെയാണ് അവ സംരക്ഷിക്കുന്നതിനായി നിയമ നടപടിയുമായി വകുപ്പ് രംഗത്തുവരുന്നത്. പാര്‍ക്കിനകത്തേക്ക് ബൈക്ക്, കാര്‍, ആംബുലന്‍സ് ഒഴികെയുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. പ്ലാസ്റ്റിക് ബാഗുകളും പ്ലാസ്റ്റിക് കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും പാര്‍ക്കില്‍ വലിച്ചെറിയുന്നവര്‍ക്കും ഇനി മുതല്‍ പിഴ നല്‍കേണ്ടിവരും.
നായ്ക്കള്‍ പാർക്കില്‍ മലമൂത്ര വിസര്‍ജനം നടത്തിയാല്‍ അവയുടെ ഉടമകള്‍ക്ക് പിഴ ചുമത്തും. അനുവാദമില്ലാതെ ചോളം, ഐസ് ക്രീം തുടങ്ങിയവ പാര്‍ക്കിനകത്ത് കച്ചവടം നടത്തുന്നവര്‍ക്കും നിയമം ബാധകമാണ്.പരിസ്ഥിതി മലിനീകരണം തടയുകയും പാര്‍ക്കിന്‍റെ ഭംഗി തിരിച്ചുപിടിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഹോര്‍ട്ടികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജി. കുസുമ പറഞ്ഞു. നിയമപാലനത്തിനായി പാര്‍ക്കിന്‍റെ കവാടത്തില്‍ നിരവധി ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സന്ദർശകർ അവ ലംഘിക്കുന്നതിനാലാണ് പിഴ ചുമത്താന്‍ തീരുമാനിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വിവാഹ ചടങ്ങിനിടയില്‍ വധുവിനെ തല്ലി പൊലീസുകാരനായ വരൻ, സസ്പെൻഷൻ
ബിഹാറിലെ നവാഡയില്‍ വിവാഹ ചടങ്ങിനിടയില്‍ വരൻ വധുവിനെ തല്ലി. പിന്നാലെ പൊലീസുകാരനായ വരന് സസ്പെൻഷൻ.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വീഡിയോകളാണ് പുറത്ത് വന്നത്.ആദ്യത്തേതില്‍ ഇരുവരും പൂമാല ചാർത്തിയിരിക്കുന്നതായി കാണാം. ക്ഷേത്രത്തില്‍ വെച്ച് നടന്ന വിവാഹ ചടങ്ങിനിടയില്‍ തുടർച്ചയായി വരനും വധുവും തർക്കിക്കുന്നതായി ആദ്യ വീഡിയോയില്‍ കാണാം. പിന്നാലെ രണ്ടാമത്തെ വീഡിയോയില്‍ ക്ഷേത്രത്തിന്റെ പുറത്ത് വെച്ച് ഇയാള്‍ വധുവിനെ അടിച്ചു നിലത്തിടുന്നതായി കാണാൻ സാധിക്കും. ഇതിനിടയില്‍ ചുറ്റുമുള്ളവർ വരനെതിരെ സംസാരിക്കുന്നതും മറ്റൊരു പെണ്‍കുട്ടി പ്രശ്നത്തിനിടയില്‍ ഇടപ്പെടുന്നതായും കാണാം.
ഈ പെണ്‍കുട്ടി വീണ്ടും വധുവിനെ അടിക്കാനെത്തുന്ന വരനെ തടയുന്നതും ഇയാള്‍ക്ക് നേരെ ദേഷ്യപ്പെടുന്നതായും കാണാം. സംഭവത്തിന് പിന്നാലെ യുവതി പൊലീസില്‍ വരനെതിരെ പരാതി നല്‍കി. പിന്നാലെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ സസപെൻഡ് ചെയ്യുകയായിരുന്നു. അതേ സമയം, പുറത്ത് വന്ന വീഡിയോ കണ്ട് നിരവധിപേരാണ് പൊലീസുകാരനെതിരെ വിമർശനവുമായി രംഗത്തെത്തിയത്.