Home Featured കര്‍ണാടകത്തില്‍ 38 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് സസ്പെൻഷൻ

കര്‍ണാടകത്തില്‍ 38 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് സസ്പെൻഷൻ

by admin

ആശുപത്രിയില്‍ ചിത്രീകരിച്ച റീല്‍ വ്യാപകമായി പ്രചരിച്ചതിനുപിന്നാലെ കർണാടകത്തില്‍ 38 മെഡിക്കല്‍ വിദ്യാർഥികള്‍ക്ക് സസ്പെൻഷൻ. ഗദക് ജില്ലയിലെ സർക്കാർ മെഡിക്കല്‍ കോളേജായ ഗദക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസിലെ (ജിംസ്) വിദ്യാർഥികളെയാണ് സസ്പെൻഡ് ചെയ്തത്. ഇവരുടെ ഹൗസ് സർജൻസി കാലാവധി പത്തുദിവസം വർധിപ്പിക്കുകയുംചെയ്തു. രണ്ടുദിവസംമുമ്ബാണ് വിദ്യാർഥികള്‍ ആശുപത്രിവരാന്തയിലും വാർഡിലും റീലുകള്‍ ചിത്രീകരിച്ചത്. തുടർന്ന്, ‘റീല്‍ ഇറ്റ്, ഫീല്‍ ഇറ്റ്’ എന്ന കുറിപ്പോടെ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെക്കുകയായിരുന്നു.

ഏതാനുംമണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ റീലുകള്‍ വ്യാപകമായി പ്രചരിച്ചു. ഇതോടെയാണ് ആശുപത്രിക്കുള്ളില്‍നിന്ന് റീലുകളെടുക്കാൻ അനുമതിയില്ലെന്നും വിദ്യാർഥികള്‍ ഗുരുതര അച്ചടക്കലംഘനമാണ് നടത്തിയതെന്നും ചൂണ്ടിക്കാട്ടി മെഡിക്കല്‍ കോളേജ് അധികൃതർ നടപടിയെടുത്തത്. മെഡിക്കല്‍ വിദ്യാർഥികളില്‍നിന്ന് ഇത്തരമൊരു പ്രവൃത്തിയുണ്ടാകാൻ പാടില്ലാത്തതായിരുന്നുവെന്ന് കോളേജ് ഡയറക്ടർ ഡോ. ബസവരാജ് ബൊമ്മനഹള്ളി പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group