Home Featured ഫിലിം എഡിറ്റര്‍ നിഷാദ് യൂസഫ് മരിച്ച നിലയില്‍; വിട വാങ്ങിയത് ബസൂക്ക, തല്ലുമാല, കംഗുവ സിനിമകളുടെ എഡിറ്റര്‍

ഫിലിം എഡിറ്റര്‍ നിഷാദ് യൂസഫ് മരിച്ച നിലയില്‍; വിട വാങ്ങിയത് ബസൂക്ക, തല്ലുമാല, കംഗുവ സിനിമകളുടെ എഡിറ്റര്‍

by admin

മലയാള സിനിമയിലെ എഡിറ്റര്‍ നിഷാദ് യൂസഫ് മരിച്ച നിലയില്‍. 43 വയസായിരുന്നു. കൊച്ചി പനമ്ബള്ളി നഗറിലെ ഫ്‌ളാറ്റില്‍ ബുധനാഴ്ച പുലര്‍ച്ചെ രണ്ടോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.മരണകാരണം വ്യക്തമല്ല. അടുത്ത കാലത്ത് പുറത്തിറങ്ങിയ ശ്രദ്ധേയമായ പല മലയാള സിനിമകളിലും എഡിറ്റിംഗ് നിര്‍വഹിച്ചത് നിഷാദ് യൂസഫ് ആയിരുന്നു. 2022 -ല്‍ തല്ലുമാല സിനിമയുടെ എഡിറ്റിംഗിന് മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.

ഉണ്ട, സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ, വണ്‍, ചാവേര്‍, രാമചന്ദ്ര ബോസ്സ് & കോ, ഉടല്‍, ആളങ്കം, ആയിരത്തൊന്ന് നുണകള്‍, അഡിയോസ് അമിഗോ, എക്‌സിറ്റ് എന്നീ ചിത്രങ്ങളില്‍ എഡിറ്ററായി പ്രവര്‍ത്തിച്ചു. പുറത്തിറങ്ങാനിരിക്കുന്ന സൂപ്പര്‍താര ചിത്രങ്ങളുടേയും എഡിറ്റിംഗ് നിര്‍വഹിച്ചു. മമ്മൂട്ടി ചിത്രം ബസൂക്ക, മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രം, ആലപ്പുഴ ജിംഖാന, സൂര്യയുടെ കംഗുവ എന്നീ ചിത്രങ്ങളുടെ എഡിറ്ററായിരുന്നു.

പൊലീസ് പനമ്ബള്ളി നഗറിലെ ഫ്‌ളാറ്റില്‍ എത്തി പരിശോധന നടത്തി. നേരത്തെ ഏഷ്യാനെറ്റ് ന്യൂസില്‍ വീഡിയോ എഡിറ്ററായി ജോലി ചെയ്തിരുന്നു. അതിന് ശേഷമാണ് സിനിമയിലേക്ക് എത്തുന്നത്. നിഷാദിന്റെ മരണത്തില്‍ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ അനുശോചിച്ചു.

കടുത്ത ദാരിദ്രം; പിഞ്ചു കുഞ്ഞിനെ പിതാവ് 30,000 രൂപയ്ക്ക് വിറ്റു

ആസാമില്‍ 25 ദിവസം പ്രായമുള്ള കുഞ്ഞിനെ പിതാവ് 30,000 രൂപയ്ക്ക് വിറ്റു. കുഞ്ഞിനെ ശിശുക്ഷേമ സമിതി (CWC) ഇടപെട്ട് ഒരു ഡോക്ടറുടെ വീട്ടില്‍ നിന്നും രക്ഷപെടുത്തി.ആസാമിലെ ധേമാജി ജില്ലയിലാണ് സംഭവം നടന്നത്. പട്ടിണിയെ തുടർന്നാണ് മാതാപിതാക്കള്‍ കുഞ്ഞിനെ വിറ്റതെന്നാണ് റിപ്പോർട്ട്.കുഞ്ഞിന്‍റെ മാതാപിതാക്കള്‍, കുഞ്ഞിനെ വാങ്ങിയയാള്‍, ഇടനിലക്കാർ എന്നിവർക്കെതിരെ സിലപഥർ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് ജില്ലാ സിഡബ്ല്യുസി ചെയർപേഴ്‌സണ്‍ രൂപാലി ദേക ബോർഗോഹൈൻ പറഞ്ഞു.

ഒക്‌ടോബർ നാലിന് ദിബ്രുഗഡിലെ ആസാം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പെണ്‍കുട്ടി ജനിച്ചത്. എന്നാല്‍ മാതാപിതാക്കളായ ബുദ്ധിമാൻ ബോറയും സബിത ബോറയും ജനിച്ചയുടൻ സ്ഥലത്തു നിന്നും മുങ്ങി. സംഭവത്തിന്‍റെ അടിസ്ഥാനത്തില്‍ ധേമാജിയിലെ ചൈല്‍ഡ് ഹെല്‍പ്പ് ലൈൻ അന്വേഷണം നടത്തി മാതാപിതാക്കളെ കണ്ടെത്തി. പിന്നീട് മാതാപിതാക്കള്‍ കുട്ടിയെ ആസാം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് വീണ്ടെടുത്ത് പെഗു സൊഹോറിയ എന്ന യുവതിക്കും ഭർത്താവിനും 30,000 രൂപയ്ക്ക് വില്‍ക്കുകയായിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തില്‍ ഡോ. ചന്ദ്രജിത് ഡോളി എന്നയാളുടെ ചിലപത്തറിലുള്ള വസതിയില്‍ കുഞ്ഞുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. ബുബുള്‍ ബോറ, ദിലീപ് സൈകിയ എന്നീ രണ്ട് പേർക്ക് സംഭവത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി. കേസില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group