വിവാഹ സര്‍ക്കാരത്തിനിടയില്‍ രസഗുള തീര്‍ന്നതിനെച്ചൊല്ലി സംഘര്‍ഷം. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. സംഘര്‍ഷത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. ഇതിനെത്തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശംസാബാദില്‍ ബ്രിജ്ഭന്‍ ഖുഷ്വാഹ എന്നയാളുടെ വസതിയില്‍ വിവാഹ സര്‍ക്കാരം നടക്കുന്നതിനിടയിലായിരുന്നു
സംഘര്‍ഷം നടന്നത്.
രസഗുള തീര്‍ന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് വാക്കേറ്റത്തിലും അടിപിടിയിലും കലാശിച്ചതെന്ന് ശംസാബാദ് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ അനില്‍ ശര്‍മ പറഞ്ഞു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ അപകടനില തരണം ചെയ്തതായും പൊലീസ് അറിയിച്ചു. ഭഗവാന്‍ ദേവി, യോഗേഷ്, മനോജ്, കൈലാഷ്, ധര്‍മേന്ദ്ര, പവന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.