ബെംഗളൂരു : ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനാടൻ മലയാളി അസോസിയേഷൻ (ഫെയ്മ) കർണാടക സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തിൽ ‘വിഷുക്കൈനീട്ടം’ പരിപാടി സംഘടിപ്പിച്ചു. ഇന്ദിരാ നഗർ ഇ.സി.എ. ഹാളിൽ നടന്ന പരിപാടി ബെംഗളൂരു സെൻട്രൽ എം.പി. പി.സി. മോഹനൻ ഉദ്ഘാടനംചെയ്തു. ഫെയ്മ കർണാടക പ്രസിഡന്റ് റെജികുമാർ അധ്യക്ഷതവഹിച്ചു.
ഗാർഡൻ സിറ്റി യൂണിവേഴ്സിറ്റി ചാൻസലർ ഡോ. വി.ജി. ജോസഫ് മുഖ്യാതിഥിയായി. ഫെയ്മ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഭൂപേഷ് ബാബു, കസ്റ്റംസ് അഡീഷണൽ കമ്മിഷണർ ഗോപകുമാർ ഐ.ആർ.എസ്., സിനിമാതാരം ഇന്ദിരാ നായർ, ഫെയ്മ കർണാടക സെക്രട്ടറി ജെയ്റോ ജോസഫ്, ഖജാൻജി ബി. അനിൽകുമാർ, മലയാളിസംഘടനാ പ്രതിനിധികളായ പി.കെ. സുധീഷ്, കുഞ്ഞിക്കണ്ണൻ, സി. ഗോപിനാഥൻ, ജോഫിൻ ജോയ്, പി.വി.എൻ. ബാലകൃഷ്ണൻ, ചന്ദ്രശേഖരൻ നായർ, എം. രാജഗോപാൽ, രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. വിഷുക്കൈനീട്ടവിതരണം, വിവിധ കലാപരിപാടികൾ എന്നിവയും നടന്നു.