Home കേരളം ഒരു വയസുകാരന്‍ കുഴഞ്ഞു വീണ് മരിച്ച സംഭവത്തില്‍ പിതാവ് കസ്റ്റഡിയിൽ

ഒരു വയസുകാരന്‍ കുഴഞ്ഞു വീണ് മരിച്ച സംഭവത്തില്‍ പിതാവ് കസ്റ്റഡിയിൽ

by admin

തിരുവനന്തപുരം:തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ഒരു വയസ്സുകാരന്റെ മരണത്തില്‍ ദുരുഹത. കുഞ്ഞിന്റെ പിതാവ് ഷിജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഷിജിൻ നല്‍കിയ ബിസ്‌കറ്റ് കഴിച്ച ശേഷം കുഞ്ഞ് മരിച്ചുവെന്നാണ് ആരോപണം. ഇന്നലെയാണ് കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്തത്. രാത്രിയിലും നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഷിജിനെ ചോദ്യം ചെയ്തു.

കുട്ടിയുടെ മരണകാരണം ഫോറൻസിക് ഡോക്‌ടർമാരുമായുളള ചർച്ചക്ക് ശേഷമേ സ്ഥിരീകരിക്കൂ എന്ന് പൊലീസ് അറിയിച്ചു.നെയ്യാറ്റിൻകര കവളാകുളം സ്വദേശിയായ ഷിജിൻ്റെയും കൃഷ്ണപ്രിയയുടേയും മകൻ ഇഖാൻ കുഴഞ്ഞുവീണ് മരിച്ചത്. ഉടൻ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

You may also like

error: Content is protected !!
Join Our WhatsApp Group