Home Featured ബംഗളൂരു: മൂന്നു മക്കളെ കൊന്ന് പിതാവ് ജീവനൊടുക്കി

ബംഗളൂരു: മൂന്നു മക്കളെ കൊന്ന് പിതാവ് ജീവനൊടുക്കി

ബംഗളൂരു: ധാര്‍ഹാഡ് സുള്ള വില്ലേജില്‍ മൂന്നു മക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി. ധാര്‍വാഡ് സ്വദേശി എം.ഫക്കീരപ്പയാണ് ക്രൂരകൃത്യം ചെയ്തത്. മക്കളായ ശരവണി (എട്ട്), ശ്രേയസ (ആറ്), സൃഷ്ടി (നാല്) എന്നിവരെ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.കുട്ടികളെ ഉറക്കത്തില്‍ ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഭാര്യ മുദക്കവ്വയെയും ഫക്കീര ആക്രമിച്ചിരുന്നു.

ഇവര്‍ ഗുരുതര പരിക്കുകളോടെ ധാര്‍വാഡ് കിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഫക്കീരപ്പ എന്തിനാണ് കൃത്യം നിര്‍വഹിച്ചതെന്നത് സംബന്ധിച്ച്‌ പൊലീസിന് വിവരമൊന്നും ലഭിച്ചിട്ടില്ല. കുട്ടികളുടെ മാതാവ് അപകടനില തരണംചെയ്തശേഷം ഇവരുടെ മൊഴി രേഖപ്പെടുത്തിയാലേ ഇതുസംബന്ധിച്ച സൂചന ലഭിക്കൂവെന്ന് പൊലീസ് പറഞ്ഞു.

പേ രൂപ്: വിപണി പിടിക്കാന്‍ പുതിയ യുപിഐ ആപ്പ്

കോട്ടയം: തടസമില്ലാതെ ഡിജിറ്റല്‍ പേയ്മെന്‍റുകള്‍ നടത്താനും പണം കൈമാറാനും അനുവദിക്കുന്ന ഒരു പുതിയ യുപിഐ (യുണിഫൈഡ് പേയ്മെന്‍റ് ഇന്‍റര്‍ഫോസ്)ആപ്പുകൂടി എത്തുന്നു.പേ രൂപ് (Pay Rup) എന്നു പേരിട്ടിരിക്കുന്ന ഈ ആപ്പിലൂടെ എല്ലാവര്‍ക്കും സാന്പത്തിക ഇടപാടുകള്‍ ഏറ്റവും എളുപ്പത്തിലും സൗകര്യപ്രദമായും നടത്താനാവും. നിലവിലെ യുപിഐ ആപ്പുകള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ ലളിതവും കൂടുതല്‍ കാഷ് ബാക്കുകളും ഓഫര്‍ ചെയ്താണ് പേ രൂപിന്‍റെ വരവും രൂപകല്പനയുമെല്ലാം.

IOS, Android പ്ലാറ്റ്ഫോമുകളിലൂടെ Pay Rup ഇപ്പോള്‍തന്നെ ഡൗണ്‍ലോഡ് ചെയ്യാം. മലയാളികളായ സുരേഷ് കുമാര്‍, വിശാല്‍ നായര്‍ എന്നിവരും ബംഗളൂര്‍ സ്വദേശി മഹാദേവപ്പ ഹളകറ്റിയുമാണ് ഈ പുതിയ ആപ്പിന്‍റെ ഉപജ്ഞാതാക്കള്‍.വരുന്ന ജൂണ്‍ മുതല്‍ ബസ്-ഫ്ളൈറ്റ്-ഹോട്ടല്‍ ബുക്കിംഗ് സേവനങ്ങള്‍ ആപ്പിലൂടെ ലഭ്യമാകും. എല്ലാ ഇടപാടിനും അഞ്ചു ശതമാനം കാഷ് ബാക്ക് ലഭിക്കുമെന്നതാണ് പ്രധാന ആകര്‍ഷണം.

ബാങ്കിംഗ്, ഫിനാന്‍ഷല്‍ സര്‍വീസ്, ഇന്‍ഷ്വറന്‍സ് എന്നീ മേഖലകളില്‍ മെച്ചപ്പെട്ട സേവനങ്ങളും ലഭ്യമായിത്തുടങ്ങും.ബാങ്കിംഗ് രംഗത്ത് 20 വര്‍ഷത്തെ പരിചയമുള്ള സുരേഷ്കുമാറിന്‍റെ നേതൃത്വത്തില്‍, കേന്ദ്രസര്‍ക്കാരിന്‍റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഈ ആപ്പിന് രൂപം നല്കിയത്

You may also like

error: Content is protected !!
Join Our WhatsApp Group