Home Featured ബംഗളൂരു: സബര്‍ബന്‍ റെയില്‍ പദ്ധതി; തുക നല്‍കാതെ പ്രഖ്യാപനം മാത്രം നടത്തി കേന്ദ്രം

ബംഗളൂരു: സബര്‍ബന്‍ റെയില്‍ പദ്ധതി; തുക നല്‍കാതെ പ്രഖ്യാപനം മാത്രം നടത്തി കേന്ദ്രം

ബംഗളൂരു: ബംഗളൂരുവിന്‍റെ സ്വപ്നപദ്ധതിയായ ബംഗളൂരു സബര്‍ബന്‍ റെയില്‍ പ്രോജക്ടിന് (ബി.എസ്.ആര്‍.പി) കേന്ദ്ര ബജറ്റില്‍ അനുവദിച്ചത് 1350 കോടി രൂപ.എന്നാല്‍, പദ്ധതിക്കായി കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തില്‍ അനുവദിച്ച സമാന തുകയില്‍നിന്ന് ഒരു രൂപ പോലും കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ലെന്നതാണ് വാസ്തവം.ബംഗളൂരുവിനെ റെയില്‍വേ ലൈന്‍ വഴി അയല്‍ ഗ്രാമങ്ങളിലേക്ക് ബന്ധിപ്പിക്കുന്നതാണ് പദ്ധതി. നിലവിലുള്ള ട്രാക്കുകള്‍ക്ക് സമാന്തരമായി ബ്രോഡ്‌ഗേജ് ട്രാക്കായിരിക്കും പദ്ധതിക്കായി സ്ഥാപിക്കുക.

148 കിലോമീറ്റര്‍ നീളമുള്ള പദ്ധതിക്ക് ആകെ 15,767 കോടി രൂപയാണ് വേണ്ടത്.450 കോടി രൂപ റെയില്‍വേയാണ് നല്‍കുക. ബാക്കി തുക മറ്റു സ്രോതസ്സുകളില്‍നിന്നാണ് കണ്ടെത്തുക. കര്‍ണാടക റെയില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്‍റ് എന്‍റര്‍പ്രൈസസ് (കെ-റൈഡ്) ആണ് പദ്ധതി നടപ്പാക്കുക.കര്‍ണാടക സര്‍ക്കാറിന്റെയും റെയില്‍വേ മന്ത്രാലയത്തിന്‍റെയും സംയുക്ത സംരംഭമാണ് കെ-റൈഡ്.ഈ മാസം 17ന് അവതരിപ്പിക്കാനിരിക്കുന്ന സംസ്ഥാന ബജറ്റിലും പദ്ധതിക്കായി തുക വകയിരുത്തുമെന്നാണ് പ്രതീക്ഷ.

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ 20 ശതമാനം തുക വീതം എടുക്കുകയും ബാക്കി 60 ശതമാനം തുക മറ്റിടങ്ങളില്‍നിന്ന് സമാഹരിക്കുകയുമാണ് ചെയ്യുക.2023-2024 കേന്ദ്രബജറ്റില്‍ ആകെ 900 കോടി രൂപ ആന്തരിക-ബാഹ്യ ബജറ്റ് വിഭവങ്ങളിലൂടെ സമാഹരിക്കുമെന്നാണ് പറയുന്നത്. എന്നാല്‍, ഇതുസംബന്ധിച്ച കൃത്യമായ വിശദാംശങ്ങള്‍ തയാറാകുന്നതേയുള്ളൂവെന്നാണ് അധികൃതര്‍ പറയുന്നത്. ദക്ഷിണപശ്ചിമ റെയില്‍വേ സോണിനു കീഴില്‍ വന്‍തോതില്‍ ഭൂമിയുണ്ട്.ഇത് റെയില്‍ ലാന്‍ഡ് ഡെവലപ്മെന്‍റ് അതോറിറ്റിക്ക് കൈമാറുകയും അതുവഴി പണം കണ്ടെത്തുകയും ചെയ്യുകയെന്നതാണ് ഒരു വഴിയെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു.

എല്‍.ഐ.സി പോലുള്ള സര്‍ക്കാര്‍ ഏജന്‍സികളില്‍നിന്ന് വായ്പയെടുക്കുകയാണ് അടുത്ത മാര്‍ഗം.ഈ സാമ്ബത്തികവര്‍ഷം രണ്ടു മാസത്തിനുള്ളില്‍ അവസാനിക്കുമെന്നിരിക്കെ പദ്ധതിക്കായി നല്‍കാമെന്നേറ്റ 450 കോടിയില്‍ ഒരു രൂപപോലും ഇതുവരെ റെയില്‍വേയും പദ്ധതിക്കായി അനുവദിച്ചിട്ടില്ല. 2022-2023 സാമ്ബത്തികവര്‍ഷം നല്‍കാമെന്നേറ്റ തുകയാണിത്.കണ്‍സ്ട്രക്ഷന്‍ ഡിവിഷന്‍, ഹുബ്ബള്ളിയിലെ ഹെഡ്ക്വാര്‍ട്ടേഴ്സ്, റെയില്‍വേ ബോര്‍ഡ് എന്നീ റെയില്‍വേയുടെ വിവിധ വകുപ്പുകളിലായി ഇതുസംബന്ധിച്ച ഫയലുകള്‍ കറങ്ങുകയാണെന്നും ഇതിനാലാണ് നടപടികള്‍ വൈകുന്നതെന്നുമാണ് റെയില്‍വേ വൃത്തങ്ങളുടെ വിശദീകരണം.

കെ റൈഡിന്‍റെ ഔദ്യോഗിക മൂലധനവിഹിതം 100 കോടിയില്‍നിന്ന് 5000 കോടിയാക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. കഴിഞ്ഞ ജൂണ്‍ 20ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സബര്‍ബന്‍ റെയില്‍ പദ്ധതിക്ക് ശിലാസ്ഥാപനം നടത്തിയത്.സബര്‍ബന്‍ റെയിലിന് നാല് ഇടനാഴികളാണുള്ളത്. കെ.എസ്.ആര്‍ ബംഗളൂരു-ദേവനഹള്ളി (41 കിലോമീറ്റര്‍), ബൈയപ്പനഹള്ളി-ചിക്കബാനവാര (25.14 കിലോമീറ്റര്‍), കെങ്കേരി-വൈറ്റ്ഫീല്‍ഡ് (35.52 കിലോമീറ്റര്‍), ഹീലലിഗെ- രാജന്‍കുണ്ഡെ (46.24 കിലോമീറ്റര്‍) എന്നിവയാണ് ഇടനാഴികള്‍.പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ആധുനിക സബര്‍ബന്‍ റെയില്‍ സംവിധാനം വരുന്ന രാജ്യത്തെ ആദ്യ നഗരമാകും ബംഗളൂരു.

പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി റെയില്‍വേയുടെ സ്ഥലം ഇതിനകം ലഭിച്ചിട്ടുണ്ട്. റെയില്‍വേയുടെ 157 ഏക്കര്‍ സ്ഥലമാണ് അടുത്തിടെ കെ റൈഡിന് കൈമാറിയത്.ആദ്യഘട്ടത്തില്‍ ബൈയപ്പനഹള്ളി മുതല്‍ ചിക്കബാനവാര വരെ (25 കിലോമീറ്റര്‍) ആണ് പൂര്‍ത്തിയാക്കുക. രണ്ടാംഘട്ടത്തില്‍ ഹീലലിഗെ മുതല്‍ രാജന്‍കുണ്ഡെ വരെ (46 കിലോമീറ്റര്‍) യാണ് പൂര്‍ത്തിയാക്കുക. ഇതില്‍ 19 സ്റ്റേഷനുകളുണ്ടാകും. ഈ ഭാഗത്ത് 193 ഏക്കര്‍ സ്ഥലം ആവശ്യപ്പെട്ട് കെറൈഡ് അപേക്ഷ നല്‍കിയിട്ടുണ്ട്. ബൈയപ്പനഹള്ളി- ചിക്കബാനവാര പാതയില്‍ ഹെബ്ബാള്‍ റെയില്‍വേ സ്റ്റേഷനു സമീപത്ത് നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

ജനങ്ങളുടെ മദ്യപാന ശീലമൊഴിവാക്കാന്‍ വഴിയുമായി മുന്‍ മുഖ്യമന്ത്രി; മദ്യശാലയ്‌ക്ക് മുന്നില്‍ പശുക്കളെ കെട്ടിയിട്ട് തീറ്റനല്‍കി

ഓര്‍ച്ച: സംസ്ഥാനത്തെ ജനങ്ങളുടെ മദ്യപാന ശീലം കുറയ്‌ക്കാന്‍ ഒരുഗ്രന്‍ വഴി കണ്ടെത്തിയിരിക്കുകയാണ് ഒരു മുന്‍ മുഖ്യമന്ത്രി.മദ്ധ്യപ്രദേശിലെ ഓര്‍ച്ചയിലാണ് മുന്‍ മുഖ്യമന്ത്രി ഉമാ ഭാരതി വഴിയില്‍ അലഞ്ഞുതിരിഞ്ഞ് നടന്നിരുന്ന തെരുവ് പശുക്കളെ മദ്യശാലയ്‌ക്ക് മുന്നില്‍കെട്ടിയിട്ട് വൈക്കോല്‍ നല്‍കിത്തുടങ്ങിയത്. അതിന്ശേഷം മദ്യം ഉപേക്ഷിക്കാനും പശുവിന്‍പാല്‍ കുടിക്കാനും അവര്‍ ജനങ്ങളെ ഉപദേശിച്ചു.

ജനങ്ങളുടെ മദ്യപാനശീലം സര്‍ക്കാര്‍ മുതലാക്കരുതെന്ന് സംസ്ഥാനസര്‍ക്കാരിനെ ഉപദേശിക്കാനും ഉമാ ഭാരതി മറന്നില്ല. ഓര്‍ച്ച ടൗണില്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യ വില്‍പനഷോപ്പിന് മുന്നിലായിരുന്നു ഉമാ ഭാരതിയുടെ പ്രചാരണം. 2022ല്‍ ഇതേമദ്യ ഷോപ്പിന് നേരെ ചാണകം വാരിയെറിഞ്ഞ് ഉമാ ഭാരതി പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ഷോപ്പിലേക്ക് ഉമാ ഭാരതി കല്ലെറിയുകയും ചെയ്‌തു. ഈ പ്രതിഷേധങ്ങള്‍ ഓര്‍ത്ത കടയില്‍ ജോലി ചെയ്‌തവര്‍ ഉടന്‍തന്നെ കടയടച്ചു.

മദ്ധ്യപ്രദേശില്‍ പുതിയ മദ്യനയം മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.ഈ വര്‍ഷം അവസാനത്തോടെ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയുമാണ്. ഇതിനിടെയാണ് ഉമാ ഭാരതിയുടെ വ്യത്യസ്‌തങ്ങളായ പ്രതിഷേധം എന്നതും കൗതുകകരമാണ്.

You may also like

error: Content is protected !!
Join Our WhatsApp Group