ബെംഗളൂരു∙ ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിലെ ടോൾ ബൂത്തുകളിൽ ഫാസ്ടാഗിലെ സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് ഗതാഗതക്കുരുക്ക് പതിവാകുന്നു. വാരാന്ത്യ അവധി ദിവസങ്ങളിൽ ഗതാഗതക്കുരുക്ക് കിലോമീറ്ററുകൾ നീളും. നഗരാതിർത്തിയായ ബിഡദി കണമിണിക്കെ, ശേഷഗിരിഹള്ളി ടോൾ പ്ലാസകളിലാണ് വാഹനങ്ങൾ കുടുങ്ങുന്നത്. സ്വകാര്യ വാഹനങ്ങൾക്ക് പുറമേ കേരളത്തിലേക്കുൾപ്പെടെയുള്ള ആർടിസി, സ്വകാര്യ ബസുകളും വഴിയിൽ മണിക്കൂറുകളോളം കിടക്കേണ്ടിവരുന്നു.
ബെംഗളൂരുവിൽ നിന്ന് മൈസൂരു ഭാഗത്തേക്കുള്ള വാഹനങ്ങൾ കുമ്പൽഗോഡ് മേൽപാലത്തിൽ കുടുങ്ങുന്നതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിലയ്ക്കും. സർവീസ് റോഡിലേക്ക് പ്രവേശിക്കാൻ വാഹനങ്ങൾ തെറ്റായ ദിശയിൽ വരുന്നത് അപകടങ്ങൾക്കും ഇടയാക്കുന്നു.അവധി ദിവസങ്ങളിൽ 70,000–90,000 വാഹനങ്ങൾ കടന്നുപോകുന്നതായാണ് ദേശീയപാത അതോറിറ്റിയുടെ കണക്ക്.
മെഹന്തി ആഘോഷവും കഴിഞ്ഞു, ഭക്ഷണവും കഴിച്ചു; 15,000 രൂപ തന്നിട്ട് പോണമെന്ന് വധു
വിവാഹം ഉറപ്പിക്കുന്പോള്‍ മുതല്‍ ഇന്ന് ആഘോഷങ്ങളാണ്. കൂട്ടുകാർക്കൊപ്പം, വീട്ടുകാർക്കൊപ്പം എന്നിങ്ങനെ ആഘോഷങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ല.മെഹന്തി ആഘോഷം വിവാഹ ആഘോഷത്തിന്റെ പ്രാധാനപ്പെട്ട ഭാഗമാണ്.പക്ഷേ, മെഹന്തി ആഘോഷത്തിലെ വിചിത്രമായ ഒരു കാര്യം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ആഘോഷത്തിനെത്തിയവരോട് വധു 15,000 രൂപ വീതം ആവശ്യപ്പെട്ടതാണ് വൈറലായത്. ചടങ്ങില്‍ പങ്കെടുത്ത വധുവിന്റെ സുഹൃത്താണ് ഈ വിചിത്ര സംഭവം റെഡിറ്റില്‍ പങ്കുവെച്ചിരിക്കുന്നത്.
വധു തന്റെ സുഹൃത്തുക്കള്‍ക്കായി ഒരു ആഢംബര റസ്റ്ററന്റില്‍ ആഘോഷം സംഘടിപ്പിച്ചിരുന്നു. അതിലേക്ക് പോസ്റ്റിട്ട സുഹൃത്തിനെയും ക്ഷണിച്ചിരുന്നു. മെഹന്തി ആഘോഷമായിരുന്നു ഒരുക്കിയിരുന്നത്. സഹൃത്തുക്കള്‍ക്കൊപ്പം അടിച്ചുപൊളിച്ചുള്ള ആഘോഷവും മുന്തിയിനം മദ്യവും ഷാംപെയിനും വില കൂടിയ ഭക്ഷണ വിഭവങ്ങളുമൊക്കെ ഒരുക്കിയുള്ള ആഘോഷം. സുഹൃത്തുക്കളെല്ലാം വധുവിന്റെ ആഘോഷത്തിനൊപ്പം ചേർന്നു.
എല്ലാവരും വിഭവങ്ങളെല്ലാം കഴിച്ചു.ഇതെല്ലാം കഴിഞ്ഞ് എല്ലാവരും നല്ലൊരു ആഘോഷത്തിന്റെ മൂഡില്‍ നില്‍ക്കുന്പോഴാണ് വധു അക്കാര്യം പറയുന്നത്. ആഘോഷത്തില്‍ പങ്കെടുത്ത എല്ലാവരും 15,000 രൂപ നല്‍കണം. ആവശ്യം കേട്ട എല്ലാവരും ഞെട്ടി. തന്റെ കയ്യില്‍ പണമില്ലായിരുന്നുവെന്നും വധുവിന്റെ ആവശ്യം തനിക്ക് വലിയ നിരാശ നല്‍കിയെന്നും യുവതി കുറിപ്പില്‍ പറയുന്നു.