ഓട്ടോമാറ്റിക് ടോള്‍ പ്ലാസ പേയ്‌മെന്റ് സിസ്റ്റമായ ഫാസ്ടാഗ് നാളെ അര്‍ധരാത്രി മുതല്‍ നിര്‍ബന്ധം. ഫാസ്ടാഗ് ഇല്ലാത്തവര്‍ക്ക് ടോള്‍ പ്ലാസയില്‍ അടയ്‌ക്കേണ്ട തുകയുടെ ഇരട്ടി തുക നല്‍കേണ്ടി വരും.
ഫെബ്രുവരി 15 അര്‍ധരാത്രി/ ഫെബ്രുവരി 16 മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാകുമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയമാണ് അറിയിച്ചത്. ഡിജിറ്റല്‍ വഴിയുള്ള പണമിടപാട് വര്‍ധിപ്പിക്കുന്നതിന് ഫാസ്ടാഗ് സഹായിക്കുമെന്നും ടോള്‍ പ്ലാസകളിലെ നീണ്ട ക്യൂവിനും, ഇന്ധനച്ചെലവിനും അറുതിവരുത്തുമെന്നും മന്ത്രാലയം പറഞ്ഞു.
വാഹനങ്ങള്‍ക്ക് ‘എം’ ‘എന്‍’ ഫാസ്ടാഗുകളാണ് ലഭിക്കുക. യാത്രക്കാര്‍ക്കുള്ള നാല് ചക്ര വാഹനങ്ങള്‍ക്കാണ് എം. ചരക്കുകളും,യാത്രക്കാരുമുള്ള നാല് ചക്ര വാഹനങ്ങള്‍ക്ക് എന്‍ ഫാസ്ടാഗ് ലഭിക്കും