ബെംഗളൂരു: സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് കൃഷി. വയലില്‍ പണിയെടുത്താണ് രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും (ഏകദേശം 55 ശതമാനം പേര്‍) കഴിയുന്നത്. പണ്ട് നിലം ഒരുക്കാനും ഉഴുതുമറിക്കാനും കാളപ്പൂട്ടായിരുന്നു, പിന്നീട് യന്ത്രങ്ങളുടെ യുഗമെത്തിയതോടെ അത് ട്രാക്‌ടറായി മാറി. എന്നാല്‍ ഈ ആധുനിക കാലത്ത് എല്ലാ മേഖലകളിലും സമഗ്ര മാറ്റത്തിനാണ് സാക്ഷ്യം വഹിക്കുന്നത്, അതുപോലെ കൃഷിയിലും പുതിയ സാങ്കേതിക വിദ്യകളാണ് ഉപയോഗിക്കുന്നത്.അത്യാധുനിക സൗകര്യങ്ങളുള്ള ഇലക്‌ട്രിക്ക് യന്ത്രങ്ങളാണ് പുതുതായി കൃഷിയിലും ചുവട് വയ്‌ക്കാൻ ഒരുങ്ങുന്നത്. കര്‍ണാടകയിലെ ഗാന്ധി കൃഷി വിജ്ഞാന കേന്ദ്ര കാമ്പസിൽ നടക്കുന്ന കൃഷി മേള 2025 ല്‍ ഇതിൻ്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൃഷി മേളയില്‍ ഇലക്‌ട്രിക് ട്രാക്‌ടര്‍ എത്തിയത് കര്‍ഷകരെയും പരിപാടിയില്‍ പങ്കെടുക്കാൻ എത്തിയ ഏവരെയും ഒരുപോലെ അമ്പരപ്പിച്ചു.
ഇലക്‌ട്രിക്ക് ഫാംഎക്‌സ് 500 എന്ന വാഹനമാണ് മേളയില്‍ അവതരിപ്പിച്ചത്. “സമൃദ്ധ കൃഷി – വികസിത് ഭാരതം, മണ്ണ്, ജലം, വിളകൾ” എന്ന പ്രമേയത്തിലാണ് കൃഷി മേള നടക്കുന്നത്. കൃഷിയില്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതിൻ്റെ പ്രാധാന്യമാണ് മേളയുടെ ഉള്ളടക്കം. വിവിധ മേഖലകളിലെ കർഷകർക്കായി വികസിപ്പിച്ചെടുത്തതാണ് ഈ ഫാംഎക്‌സ് 500.അത്യാധുനിക കഴിവുകളുള്ള ഫാംഎക്‌സ് 500 എക്‌സ്‌മാറ്റിക് ഇന്നൊവേഷനാണ് നിര്‍മിച്ചത്. “പ്ലാൻ്റേഷൻ, ഹോർട്ടികൾച്ചർ വിളകൾക്കായി രൂപകൽപന ചെയ്‌തിട്ടുള്ളതാണ് ഈ വാഹനം” എന്ന് സിഇഒ മിഥുൻ ഇടിവി ഭാരതിനോട് വിശദീകരിച്ചു.ഫാംഎക്‌സ് 500 ന് ഒന്നിലധികം ജോലികൾ ചെയ്യാൻ ശേഷി ഉണ്ട്. ഭാരം വഹിക്കൽ, തളിക്കൽ, വൈക്കോൽ നീക്കം ചെയ്യൽ എന്നിവ കൈകാര്യം ചെയ്യാൻ സാധിക്കും. ഒരൊറ്റ യന്ത്രം ഉപയോഗിച്ച് കർഷകരെ ഒന്നിലധികം ജോലികളിൽ സഹായിക്കുന്ന രീതിയിലാണ് ഇത് രൂപകൽപന ചെയ്‌തിരിക്കുന്നത്” എന്ന് അദ്ദേഹം പറഞ്ഞു.ഉപകരണത്തിൻ്റെ ഇലക്ട്രിക് പതിപ്പ് കാര്‍ഷിക രംഗത്ത് വൻ മാറ്റത്തിന തുടക്കുമിടുമെന്നും വിപ്ലവം സൃഷ്‌ടിക്കുമെന്നും മിഥുൻ അഭിപ്രായപ്പെട്ടു. 5 കിലോവാട്ട് ബാറ്ററി പൂർണമായി ചാർജ് ചെയ്യാൻ ഏകദേശം അഞ്ച് മുതൽ ആറ് മണിക്കൂർ വരെ എടുക്കും. അതേസമയം 10 കിലോവാട്ട് ബാറ്ററിക്ക് എട്ട് മുതൽ 10 മണിക്കൂർ വരെ സമയം എടുക്കും. ഒരു ഏക്കറിന് ഏകദേശം മുപ്പത് രൂപ ചെലവിൽ മൂന്ന് ഏക്കറിൽ ഇത് പ്രവർത്തിക്കും.