കാർഷികഭൂമികളിൽ വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചതിൽ പ്രതിഷേധിച്ച് ശ്രീരംഗപട്ടണത്ത് ജനുവരി 20-ന് ബന്ദിന് ആഹ്വാനം ചെയ്ത് വിവിധ കർഷക സംഘടനകൾ.കാലങ്ങളായയി കർഷകർ കൃഷിചെയ്ത് അനുഭവിച്ചുപോന്ന 70-ഓളം കാർഷികഭൂമികളിലാണ് വഖഫ് ബോർഡ് ഇപ്പോൾ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ഭൂമി തങ്ങൾക്ക് നഷ്ടമാകുമോയെന്ന ആശങ്കയിലാണ് കർഷകർ.
മാർച്ച് 20-ന് ശ്രീരംഗപട്ടണത്ത് പശുക്കളുമായി മഹാറാലി സംഘടിപ്പിക്കുമെന്ന് കർഷകസംഘടനാ നേതാക്കൾ അറിയിച്ചു.വിഷയത്തിൽ കർഷകർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ശ്രീരംഗപട്ടണം തഹസിൽദാർ പരശുറാം സട്ടിഗേരി അറിയിച്ചു. വഖഫ് ബോർഡിന്റെ അവകാശവാദത്തിൽ ഭൂമി ഏറ്റെടുക്കലിനുള്ള ഒരു വിജ്ഞാപനവും ഇതുവരെ ഇറക്കിയിട്ടില്ല.ഭൂമിയുടെ രേഖകളുമായി താലൂക്ക് ഓഫീസിലെത്തിയാൽ കർഷകർക്ക് അവരുടെ ആശയക്കുഴപ്പം പരിഹരിക്കാമെന്നും തഹസിൽദാർ അറിയിച്ചു.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനായി രാജ്യവ്യാപക പ്രചാരണവുമായി ബിജെപി; അനില്‍ ആന്റണിക്ക് ദക്ഷിണേന്ത്യയുടെ ചുമതല
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനായി ബി.ജെ.പി. രാജ്യവ്യാപക പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഇതിനായി ദേശീയ തലത്തില്‍ രൂപവത്കരിച്ച സമിതിയില്‍ കേരളത്തില്‍നിന്ന് ദേശീയ സെക്രട്ടറി അനില്‍ ആന്റണി അംഗമാണ്.ഒറ്റത്തിരഞ്ഞെടുപ്പ് വിഷയം വിശദീകരിക്കാന്‍ സംസ്ഥാനങ്ങള്‍ തോറും സമ്മേളനങ്ങള്‍, യോഗങ്ങള്‍ തുടങ്ങിയവ വിളിച്ചുചേര്‍ക്കുക, മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുക, പ്രമുഖ മീഡിയാ ഇന്‍ഫ്ളുവന്‍സര്‍മാരുമായി ചര്‍ച്ച നടത്തി സാമൂഹിക മാധ്യമങ്ങളിലുടെ പ്രചാരണം സംഘടിപ്പിക്കുക, പാര്‍ലമെന്റംഗങ്ങള്‍ അടക്കമുള്ള ജനപ്രതിനിധികള്‍ ഒറ്റത്തിരഞ്ഞെടുപ്പ് വിഷയത്തില്‍ പ്രചാരണത്തിന് നേതൃത്വം നല്‍കുക തുടങ്ങിയവയാണ് സമിതിയുടെ പ്രധാന ദൗത്യങ്ങള്‍.
കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന് നേതൃത്വം നല്കുന്ന സമിതിയില്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സുനില്‍ ബന്‍സാല്‍, ദേശീയ സെക്രട്ടറിമാരായ ഓം പ്രകാശ് ധന്‍കട്, സുരേന്ദ്ര നാഗര്‍, കാമാഖ്യപ്രസാദ് താസ തുടങ്ങിയവരാണ് മറ്റംഗങ്ങള്‍. കേരളം, കര്‍ണാടക, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, പുതുച്ചേരി, ലക്ഷദ്വീപ് എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും മേല്‍നോട്ടച്ചുമതലയാണ് അനില്‍ ആന്റണിക്ക്.