Home കർണാടക പുള്ളിപ്പുലിയുടെ ആക്രമണത്തിനിടെ കർഷകൻ കവുങ്ങിൽ കയറി രക്ഷപ്പെട്ടു; സംഭവം ബെൽത്തങ്ങാടിയിൽ

പുള്ളിപ്പുലിയുടെ ആക്രമണത്തിനിടെ കർഷകൻ കവുങ്ങിൽ കയറി രക്ഷപ്പെട്ടു; സംഭവം ബെൽത്തങ്ങാടിയിൽ

by admin

ബെംഗളൂരു: പുള്ളിപ്പുലിയുടെആക്രമണത്തിൽ നിന്നും കർഷകൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങാടി കണിയാടിഗ്രാമത്തിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. അണ്ടിമാറു സ്വദേശി മഞ്ചപ്പ നായിക്കിനാണ് (62) പുലിയുടെ ആക്രമണത്തിൽ പരുക്കേറ്റത്.രാവിലെ 8.15ഓടെയാണ് സംഭവം. വീടിന്മുറ്റത്ത് നിൽക്കുകയായിരുന്ന മഞ്ചപ്പനായിക്കിനെ പുലി പെട്ടെന്ന് ചാടിവീണ്ആക്രമിക്കുകയായിരുന്നു.നിലവിളിച്ചുകൊണ്ട് അടുത്തുള്ളകവുങ്ങിൽ ഓടിക്കയറിയതിനാലാണ്ഇദ്ദേഹത്തിന് ജീവൻ തിരിച്ചു കിട്ടിയത്.കാലിന് ഗുരുതരമായി പരുക്കേറ്റനായിക്കിനെ ഉടൻ തന്നെബെൽത്തങ്ങാടി സർക്കാർആശുപത്രിയിൽ പ്രവേശിപ്പിച്ചു.വനംവകുപ്പ് ഉദ്യോഗസ്ഥർആശുപത്രിയിലെത്തി ഇദ്ദേഹത്തിന്റെമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.പുലിയുടെ സാന്നിധ്യമുണ്ടായതോടെപ്രദേശവാസികളിൽ ആശങ്കവർധിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group