ബെംഗളൂരു: ചുമയ്‌ക്കുള്ള മരുന്നെന്ന് കരുതി കീടനാശിനി കുടിച്ച കർഷകന് ദാരുണാന്ത്യം. ചോതനാർ നിങ്കപ്പയെന്ന 65-കാരനാണ് മരിച്ചത്.തുമക്കൂരു ഹോബ്ലിയിലെ ഗൊല്ലാരഹട്ടി ഗ്രാമത്തിലാണ് ദാരുണ സംഭവമുണ്ടായത്. വെള്ളിയാഴ്ച രാത്രിയാണ് ഇയാള്‍ അറിയാതെ കീടനാശിന് കുടിച്ചത്. വിളകളില്‍ പ്രയോഗിക്കാൻ സൂക്ഷിച്ചിരുന്നവയായിരുന്നു ഇത്. അബദ്ധം മനസിലാക്കിയ കർഷകൻ വിവരം ബന്ധുക്കളെ അറിയിച്ചു. ഇവർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനിയില്ല. ഡോക്ടർമാർ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
നിര്‍മാണം പോലും തീരാത്ത വീട്ടിലെ വീട്ടമ്മയ്ക്ക് കെഎസ്‌ഇബിയുടെ ഇരുട്ടടി; കഴിഞ്ഞ തവണ അടച്ചത് 780 രൂപ; ഇത്തവണ വന്നത് 17,445 രൂപ
കൊല്ലം എരൂരില്‍ നിർധനയായ വീട്ടമ്മയ്ക്ക് കെഎസ്‌ഇബിയുടെ ഇരുട്ടടി. ഒരു മുറിയും ഹാളും അടുക്കളയുമുള്ള അമ്ബിളിയുടെ പണിതീരാത്ത വീട്ടില്‍ ബില്ലായി ലഭിച്ചത് 17,445 രൂപയാണ്.ഈ വീട്ടില്‍ ആകെയുള്ളത് ഒരു ഫ്രിഡ്ജും രണ്ടു ഫാനും അഞ്ച് എല്‍ഇഡി ബള്‍ബുകളും മാത്രമാണ്. നിത്യചെലവിന് പോലും വഴിയില്ലാതെ ബുദ്ധിമുട്ടുന്ന വീട്ടമ്മ എങ്ങനെ തുക കണ്ടെത്തുമെന്ന ആശങ്കയിലാണ് സാങ്കേതിക പ്രശ്നങ്ങള്‍ സംഭവിച്ചോയെന്ന് പരിശോധിച്ച ശേഷം ബില്‍ കുറച്ചു നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് കെഎസ്‌ഇബിയുടെ വിശദീകരണം.
പത്ത് വര്‍ഷം മുമ്ബ് ഏരൂര്‍ പൊന്‍വെയില്‍ സ്വദേശി അമ്ബിളിയ്ക്ക് ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും അനുവദിച്ച കുഞ്ഞു വീടാണിത്. പരിമിതമായ സൗകര്യങ്ങളുള്ള പണിതീരാത്ത വീട്. ഇത്തവണ കെഎസ്‌ഇബിയുടെ വൈദ്യുതി ബില്‍ കണ്ട് ഷോക്കേറ്റ അവസ്ഥയിലാണ് ഈ വീട്ടമ്മ. ഫ്രിഡ്ജും രണ്ടു ഫാനും അഞ്ച് എല്‍ഇഡി ബള്‍ബുകളും മാത്രമുള്ളമുള്ള വീട്ടില്‍ വൈദ്യുതി.കഴിഞ്ഞ തവണ 780 രൂപ വന്ന സ്ഥാനത്താണ് ഇത്തവണ 17,445 രൂപ വൻ തുക ബില്ലായി ലഭിച്ചതെന്ന് അമ്ബിളി പറയുന്നു.
അസുഖ ബാധിതയായ അമ്ബിളി വീട്ടുജോലിക്ക് പോയി കിട്ടുന്ന തുശ്ചമായ വരുമാനം കൊണ്ടാണ് ജീവിക്കുന്നത്. ഇരുട്ടടി പോലെ എത്തിയ വൈദ്യുതി ബില്‍ എങ്ങനെ ശ്രമിച്ചാലുംഅടയ്ക്കാൻ കഴിയില്ല. ബില്ലില്‍ പിഴവുണ്ടെന്നും ഉടൻ തിരുത്തല്‍ വരുത്താൻ കെഎസ്‌ഇബി തയ്യാറാകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.വീട്ടിലെ വയറിങ്ങില്‍ പ്രശ്നമുണ്ടെന്ന വിശദീകരണമാണ് അഞ്ചല്‍ ഈസ്റ്റ് കെഎസ്‌ഇബി അധികൃതർ നല്‍കുന്നത്. മീറ്ററിന് തകരാറുണ്ടോ എന്ന് പരിശോധിച്ച ശേഷമേ വൈദ്യുതി ബില്‍ കുറച്ചു നല്‍കുന്ന കാര്യത്തില്‍തീരുമാനമെടുക്കാനാകൂ എന്നും കെഎസ്‌ഇബി പറയുന്നു.