Home Featured പ്രശസ്ത തബലിസ്റ്റ് ഉസ്താദ് സാക്കിര്‍ ഹുസൈൻ അന്തരിച്ചു

പ്രശസ്ത തബലിസ്റ്റ് ഉസ്താദ് സാക്കിര്‍ ഹുസൈൻ അന്തരിച്ചു

by admin

പ്രശസ്ത തബലിസ്റ്റ് ഉസ്താദ് സാക്കിർ ഹുസൈൻ (73) അന്തരിച്ചു. അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ആശുപത്രിയില്‍ വെച്ചാണ് മരണം.ഹൃദയസംബന്ധമായ ആരോഗ്യ പ്രശ്നത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ത്യൻ ക്ലാസിക്കല്‍ മ്യൂസിക്കിന് സമഗ്ര സംഭാവനകള്‍ നല്‍കിയ പ്രതിഭയാണ് ഉസ്താദ് സാക്കിർ ഹുസൈൻ. വളരെ ചെറിയ പ്രായത്തില്‍ സംഗീത രംഗത്തേക്ക് കടന്ന് വന്നയാളാണിദ്ദേഹം. 11ാം വയസില്‍ അമേരിക്കല്‍ തന്റെ ആദ്യ കണ്‍സേർട്ട് അവതരിപ്പിച്ചു.ആദ്യ ആല്‍ബം ലിവിംഗ് ഇൻ ദ മെറ്റീരിയല്‍ വേള്‍ഡ് 1973 ലാണ് റിലീസ് ചെയ്യുന്നത്. അടുക്കള സാമഗ്രികള്‍ പോലും ഉപയോഗിച്ച്‌ താളമുണ്ടാക്കുന്ന ഉസ്താദ് സാക്കിർ ഹുസൈന് ഇന്ത്യയിലും വിദേശത്തും വലിയ ആരാധക വൃന്ദം ഉണ്ടായിരുന്നു.

സാക്കിർ ഹുസെെന്റെ പിതാവ് ഉസ്താദ് അള്ള രഖ ഖുറേഷിയും തബലിസ്റ്റ് ആയിരുന്നു.1951 ല്‍ മുംബൈയിലാണ് സാക്കിർ ഹുസൈൻ ജനിച്ചത്.മുംബൈയിലെ സെന്റ് സേവിയർ കോളേജില്‍ നിന്ന് ബുരുദം നേടി. കുട്ടിക്കാലം മുതലേ മ്യൂസിക്കിനോടായിരുന്നു സാക്കിർ ഹുസൈന് താല്‍പര്യം. പദ്മശ്രീ, പദ്മ വിഭൂഷണ്‍, പദ്മ ഭൂഷണ്‍ എന്നി ബഹുമതികള്‍ നല്‍കി രാജ്യം ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ഈ വർഷം മൂന്ന് ഗ്രാമി പുരസ്കാരങ്ങളും ഇദ്ദേഹത്തിന് ലഭിച്ചു. മികച്ച ഗ്ലോബല്‍ മ്യൂസിക് പെർഫോമൻസ്, മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബം, മികച്ച കണ്ടംപററി മ്യൂസിക് ആല്‍ബം എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരം ലഭിച്ചത്.

കഴിഞ്ഞ ഗ്രാമി പുരസ്‌കാര വേദിയിലും സാക്കിര്‍ ഹുസൈന്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിരുന്നു. മികച്ച ഗ്ലോബല്‍ മ്യൂസിക്ക് പെര്‍ഫോമന്‍സ്, മികച്ച കണ്ടംപററി ഇന്‍സ്ട്രുമെന്റല്‍ ആല്‍ബം, മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബം എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം പങ്കിട്ടത്. മന്റോ, മിസ്റ്റര്‍ ആന്റ് മിസിസ് അയ്യര്‍, വാനപ്രസ്ഥം എന്നിവയുള്‍പ്പെടെ ഏതാനും സിനിമകള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. ഹീറ്റ് ആന്റ് ഡസ്റ്റ്, ദി പെര്‍ഫക്റ്റ് മര്‍ഡര്‍, മിസ് ബ്യൂട്ടിസ് ചില്‍ഡ്രന്‍, സാസ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കഥക് നര്‍ത്തകിയും അധ്യാപികയുമായ അന്റോണിയ മിന്നെകോലയാണ് ഭാര്യ. അനിഷ ഖുറേഷിയും ഇസബെല്ല ഖുറേഷിയുമാണ് മക്കള്‍

You may also like

error: Content is protected !!
Join Our WhatsApp Group