Home Featured ഗായകൻ ഫത്തേഹ് അലി ഖാൻ മദ്യക്കുപ്പി കൊണ്ട് ജോലിക്കാരനെ മര്‍ദിച്ചു; വിശുദ്ധ വെള്ളത്തിന്‍റെ കുപ്പിയെന്ന് വിശദീകരണം

ഗായകൻ ഫത്തേഹ് അലി ഖാൻ മദ്യക്കുപ്പി കൊണ്ട് ജോലിക്കാരനെ മര്‍ദിച്ചു; വിശുദ്ധ വെള്ളത്തിന്‍റെ കുപ്പിയെന്ന് വിശദീകരണം

by admin

ന്യൂഡല്‍ഹി: പ്രശസ്ത പാകിസ്താനി ഗായകൻ റാഹത്ത് ഫത്തേഹ് അലി ഖാൻ മദ്യകുപ്പി കൊണ്ട് ജോലിക്കാരനെ മർദിക്കുന്ന വിഡിയോ പുറത്ത് വന്നതിന് പിന്നാലെ വ്യാപക വിമർശനം.

ജോലിക്കാരനെ കുനിച്ചു നിർത്തി പുറത്തും മറ്റ് ശരീരഭാഗങ്ങളിലും മദ്യക്കുപ്പി കൊണ്ട് അതിക്രൂരമായാണ് ഫത്തേഹ് അലി ഖാൻ മർദിച്ചത്.

മർദന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ഗായകനെതിരെ പ്രതിഷേധവും ഉയരുന്നു. ഇതേതുടർന്ന് വിശദീകരണവുമായി ഫത്തേഹ് അലി ഖാൻ നേരിട്ട് രംഗത്തെത്തി. മർദമേറ്റയാള്‍ തന്‍റെ ജോലിക്കാരനാണെന്നും വിശുദ്ധ വെള്ളത്തിന്‍റെ കുപ്പി സ്ഥലം മാറ്റി വെച്ചതിന് ശിക്ഷിക്കുക മാത്രമാണ് ചെയ്തതെന്നും ഗായകൻ പറയുന്നു. സംഭവത്തില്‍ ഫത്തേഹ് അലി ഖാൻ ക്ഷമ ചോദിക്കുകയും ചെയ്തു.

കൂടാതെ, മർദനമേറ്റ ജോലിക്കാരനും സംഭവത്തെ കുറിച്ച്‌ വിശദീകരിച്ചു. മർദിച്ചതില്‍ ഫത്തേഹ് അലി ഖാൻ തന്നോട് ക്ഷമ ചോദിച്ചു. അദ്ദേഹം തനിക്ക് പിതാവും ഗുരുവും ആണ്. പിതാവിന് മകനെ മർദിക്കുന്നതില്‍ തെറ്റില്ല. വിഡിയോ ഉപയോഗിച്ച്‌ ഉസ്താദിനെ ബ്ലാക് മെയില്‍ ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത് -ജോലിക്കാരൻ വ്യക്തമാക്കി.

അതേസമയം, മനുഷ്യന്‍റെ വ്യക്തിത്വത്തെ ബഹുമാനിക്കാത്ത ഫത്തേഹ് അലി ഖാനെ ബഹിഷ്കരിക്കണമെന്നും നെറ്റിസണ്‍സ് പ്രതികരിച്ചു. ഇത് ആദ്യ സംഭവമല്ല. പ്രാഥമിക തെളിവിന്‍റെ അടിസ്ഥാനത്തില്‍ ഗായകനെ അറസ്റ്റ് ചെയ്യണം. പ്രതിഭ എന്നത് കൊണ്ട് ക്രൂരതയെ ന്യായീകരിക്കാനാവില്ലെന്ന് മറ്റൊരാള്‍ ചൂണ്ടിക്കാട്ടി.

You may also like

error: Content is protected !!
Join Our WhatsApp Group