Home Featured ബന്ദിപ്പൂര്‍ വനത്തില്‍ മൂന്നംഗ കുടുംബത്തെ കാണാതായി : അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ബന്ദിപ്പൂര്‍ വനത്തില്‍ മൂന്നംഗ കുടുംബത്തെ കാണാതായി : അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

by admin

ബന്ദിപ്പൂര്‍ വനത്തില്‍ മൂന്നംഗ കുടുംബത്തെ കാണാതായി. ബെംഗളൂരു സ്വദേശി നിഷാന്ത്, ഭാര്യ ചന്ദന, ഇവരുടെ 10 വയസുള്ള മകന്‍ എന്നിവരെയാണ് കാണാതായത്.മാര്‍ച്ച്‌ 2 ന് ഇവര്‍ വനമേഖലക്കു സമീപത്തെ റിസോര്‍ട്ടില്‍ മുറിയെടുത്തിരുന്നു.റിസോര്‍ട്ടില്‍ നിന്നും കാറില്‍ വനത്തിനുള്ളിലെ മംഗള റോഡ് ഭാഗത്തേക്ക് പോയതിനു ശേഷമാണ് കുടുംബത്തെ കാണാതായത്. ഇവരുടെ കാര്‍ മാത്രമാണ് നിലവില്‍ കണ്ടെത്താനായത്.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് നിഷാന്ത് റിസോര്‍ട്ടില്‍ മുറിയെടുത്തതെന്നും നിഷാന്തിന് വലിയ കടബാധ്യതയുള്ളതായുമാണ് പോലീസ് വ്യക്തമാക്കുന്നത്.പണമിടപാടുകാര്‍ കുടുംബത്തെ തട്ടിക്കൊണ്ടുപോകാനുള്ള സാധ്യത പോലീസ് പരിശോധിക്കുന്നുണ്ട്. കുടുംബത്തിനായുള്ള തിരച്ചില്‍ കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചതായും പോലീസ് അറിയിച്ചു.

ട്രെയിനില്‍ ഓടിക്കയറുന്നതിനിടെ കാല്‍തെറ്റി പാളത്തിലേക്ക് വീഴാന്‍പോയ യാത്രക്കാരനു രക്ഷകനായി റെയില്‍വേ പോലീസ്

ട്രെയിനില്‍ ഓടിക്കയറുന്നതിനിടെ പാളത്തിലേക്ക് വീഴാന്‍പോയ യാത്രക്കാരനു രക്ഷകനായി റെയില്‍വേ പോലീസ് സുരക്ഷാ സേനയിലെ കോണ്‍സ്റ്റബിള്‍.എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. രണ്ടാം നമ്ബര്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് പോവുകയായിരുന്ന ജനശതാബ്ദി എക്‌സ്പ്രസിലേക്ക് കയറാൻ ശ്രമിച്ച പത്തനംതിട്ട കുളനട കിടങ്ങന്നൂര്‍ കോട്ട കളരി വാതുക്കല്‍ പുത്തന്‍വീട്ടില്‍ അശോക് കുമാര്‍ പ്രസാദന്‍ ആണ് അപകടത്തില്‍പ്പെട്ടത്.

ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയ പ്ലാറ്റ്‌ഫോമില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കോണ്‍സ്റ്റബിള്‍ ഐ.സി രാജേഷ് ട്രെയിന് പിന്നാലെ ഓടി ഇയാളെ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ച്‌ മാറ്റി രക്ഷപ്പെടുത്തുകയായിരുന്നു.യാത്രക്കാരന് ചെറിയ പരിക്കുകള്‍ മാത്രമേ ഉണ്ടായുള്ളൂ. യാത്രക്കാരനെ രക്ഷിച്ചെങ്കിലും അശ്രദ്ധമായി ട്രയനില്‍ കയറാൻ ശ്രമിച്ചതിനു റെയില്‍വേ സുരക്ഷാസേന കേസെടുത്തിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group