Home Featured ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് ‘ഫാമിലി

ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് ‘ഫാമിലി

by admin

വിനയ് ഫോര്‍ട്ട്, ദിവ്യ പ്രഭ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് ഫാമിലി.ഡോണ്‍ പാലത്തറ സംവിധാനം ചെയ്യുന്ന സിനിമയുടെ വേള്‍ഡ് പ്രീമിയര്‍ റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയിലായിരുന്നു. ഇപ്പോഴിതാ 14-ാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ‘ഫാമിലി’ പ്രദര്‍ശിപ്പിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.

ഇന്ത്യന്‍ പനോരമയില്‍ ആണ് ഔദ്യോഗിക സെലക്ഷന്‍ ലഭിച്ചത്. നില്‍ജ കെ. ബേബി, മാത്യു തോമസ്, അഭിജ ശിവകല തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.ഡോണ്‍ പാലത്തറയും ഷെറിന്‍ കാതറിനും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.ന്യൂട്ടണ്‍ സിനിമ ചിത്രം നിര്‍മ്മിക്കുന്നു.ഛായാഗ്രഹണം ജലീല്‍ ബാദുഷ. ആര്‍ട് അരുണ്‍ ജോസ്. സംഗീതം ബേസില്‍ സി.ജെ. മേക്കപ്പ് മിറ്റ ആന്റണി.

പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ കോളേജ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മലയാളിയായ പ്രിന്‍സിപ്പല്‍ ചെന്നൈയില്‍ അറസ്റ്റില്‍.

ചെന്നൈയിലെ പ്രശസ്തമായ വെഎംസിഎ കോളേജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ പ്രിന്‍സിപ്പല്‍ ജോര്‍ജ്ജ് എബ്രഹാം ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. സൈദാപേട്ട് പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. കായിക മേഖലയില്‍ നിരവധി മത്സരങ്ങളില്‍ വിജയിയായിട്ടുള്ള അത്‌ലറ്റ് കൂടിയാണ് ജോര്‍ജ്.

ഇയാള്‍ക്കെതിരെ ആദ്യമായിട്ടല്ല ആരോപണമുയരുന്നത്. മുന്‍പും ഇയാള്‍ പല പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമണം നടത്തിയിരുന്നു. ജിമ്മില്‍ വെച്ചാണ് ഇയാള്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയത്. ഇയാളുടെ പെരുമാറ്റം പെണ്‍കുട്ടി ചോദ്യം ചെയ്തതോടെ ഭീഷണിയായി. നടന്നത് ആരോടെങ്കിലും പറഞ്ഞാല്‍ പ്രത്യാഘാതമുണ്ടാകുമെന്ന് ഇയാളുടെ ഭീഷണി. എന്നാല്‍, പെണ്‍കുട്ടി മാനേജ്മെന്‍റിനോട് പരാതിപ്പെട്ടു.

മുന്‍പും സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതി ഗൗരവമായെടുത്ത കോളേജ് മാനേജ്മെന്‍റ് മാര്‍ച്ച്‌ 11 ന് പൊലീസില്‍ പരാതിപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പ്രത്യേക പരിശീലനത്തിന്‍റെ പേരില്‍ ജിമ്മിലേക്ക് വിളിച്ചുവരുത്തി ജോര്‍ജ്ജ് എബ്രഹാം ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പോലീസ് വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്‌, ജിം സെഷനില്‍ എത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരത്തില്‍ ലൈംഗിക ഉദ്ദേശത്തോട് കൂടി ഇയാള്‍ സ്പര്‍ശിച്ചു. ഇത് കൂടാതെ, സ്പെഷ്യല്‍ ട്രെയിനിങ്ങിനായി വൈകുന്നേരങ്ങളില്‍ ജിമ്മില്‍ എത്തുന്ന മറ്റ് പെണ്‍കുട്ടികളോട് ഇയാള്‍ ക്രഞ്ച് എക്സര്‍സൈസും ലെഗ് എക്സര്‍സൈസും ചെയ്യാന്‍ ആവശ്യപ്പെടുമായിരുന്നു. പെണ്‍കുട്ടികളോടുള്ള ഇയാളുടെ പെരുമാറ്റവും ചോദ്യം ചെയ്യപ്പെട്ടിരുന്നു. ജിമ്മില്‍ പോകുമ്ബോള്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തിനകത്തേക്കുള്ള ഇയാളുടെ തുറിച്ചുനോട്ടം സഹിക്കാനാകില്ലെന്ന പരാതിയും ഉയര്‍ന്നിരുന്നു.

നേരത്തെ 22 കാരിയായ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിക്ക് അശ്ലീല സന്ദേശം അയച്ചതിന് ജോര്‍ജ്ജിനെതിരെ കേസ് എടുത്തിരുന്നു. ഈ കേസില്‍ അറസ്റ്റ് ഒഴിവാക്കിയ ജോര്‍ജ്ജ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ജാമ്യം നേടിയ ശേഷം വിദ്യാര്‍ത്ഥികളുടെ കനത്ത പ്രതിഷേധം അവഗണിച്ച്‌ ജോര്‍ജ്ജ് ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മാനേജ്‌മെന്റിന് ഇയാള്‍ക്കെതിരെ നടപടിയെടുക്കാതിരിക്കാനായില്ല. ഇയാളോട് കുറച്ച്‌ മാസത്തേക്ക് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടു. ഇതിനു ശേഷം മടങ്ങിയെത്തിയപ്പോഴാണ് പുതിയ സംഭവം. വിദ്യാര്‍ത്ഥിനികളെ ഭീഷണിപ്പെടുത്തുകയും, തനിക്കെതിരെ ഒരു നടപടിയും എടുക്കില്ലെന്ന് ഇവരെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥി കൗണ്‍സിലിലെ ജോയിന്റ് സെക്രട്ടറിമാരില്‍ ഒരാള്‍ ആണ് ഇയാള്‍ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയത്.

കോതമംഗലം സ്വദേശിയാണ് ജോര്‍ജ്ജ് അബ്രഹാം. ഇയാള്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയോട് സെക്സ് ചാറ്റ് നടത്താന്‍ ശ്രമിക്കുന്നതിന്റെ ഓഡിയോ റെക്കോര്‍ഡ് അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പെണ്‍കുട്ടി പരാതി നല്‍കിയെങ്കിലും, കാര്യമായ അന്വേഷണമോ നടപടിയോ ഉണ്ടായില്ല. പ്രിന്‍സിപ്പലിനെതിരെ ലൈംഗികാതിക്രമ പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്ന് ഇയാള്‍ക്കെതിരെ നടത്തിയ സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group