ബംഗളൂരു: നഗരത്തില്‍ പാചകവാതക സിലിണ്ടർ ചോർന്നുണ്ടായ പൊട്ടിത്തെറിയില്‍ ഒരു കുടുംബത്തിലെ നാലുപേർക്ക് ഗുരുതരമായി പരുക്കേറ്റു.ഡി.ജെ ഹള്ളി മൂന്നാം ക്രോസില്‍ ആനന്ദ് തിയറ്ററിന് സമീപത്തെ വീട്ടിലാണ് സ്‌ഫോടനം നടന്നത്. സയ്യിദ് നസീർ പാഷ(32), ഭാര്യ തസീന ബാനു(27), ഏഴ് വയസ്സുള്ള മകൻ, അഞ്ചു jവയസ്സുള്ള മകള്‍ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.
ഉപജീവനത്തിനായി പാനിപ്പൂരി കച്ചവടം നടത്തുന്നയാളാണ് നസീർ.സ്‌ഫോടനത്തിന്‍റെ തീവ്രതയില്‍ വീടിന്‍റെ മേല്‍ക്കൂര തെറിച്ചുപോയി. സമീപത്തെ ചില വീടുകളുടെ ചുമരില്‍ വിള്ളലുണ്ടാവുകയും ജനല്‍ ചില്ലുകള്‍ തകരുകയും ചെയ്തു. ഡി.ജെ ഹള്ളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പരിക്കേറ്റവരെ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.jj
ചെറുപ്പക്കാരില്‍ എച്ച്.ഐ.വി. കേസുകള്‍ കൂടുന്നു; പ്രധാന കാരണം മയക്കുമരുന്ന് ഉപയോഗം
ഒരിടവേളയ്ക്കുശേഷം സംസ്ഥാനത്ത് ചെറുപ്പക്കാരില്‍ എച്ച്.ഐ.വി. പോസിറ്റീവാകുന്നത് കൂടുന്നു. പ്രധാന കാരണമാകുന്നത് മയക്കുമരുന്ന് ഉപയോഗവും.19 മുതല്‍ 25 വരെയുള്ളവരിലാണ് കൂടുന്നത്.2010 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ഇത്തരം കേസുകള്‍ ഇല്ലെന്നുതന്നെ പറയാവുന്ന സ്ഥിതിയില്‍ നിന്നാണ് 2021 മുതല്‍ ആശങ്കപ്പെടുത്തുന്ന പുതിയ കണക്ക്.സംസ്ഥാനത്ത് പരിശോധന കൂടുകയും ആകെ പോസിറ്റീവ് കേസുകള്‍ കുറയുമ്ബോഴും ചെറുപ്പക്കാർക്കിടയില്‍ കൂടുകയാണ്. മയക്കുമരുന്ന് ഉപയോഗത്തിനായി ഒരേ സിറിഞ്ച് ഉപയോഗിച്ച് കുത്തിവെപ്പ് നടത്തുന്നതിനുപുറമേ പലരുമായുമുള്ള ലൈംഗികബന്ധവും കാരണമായി ആരോഗ്യ പ്രവർത്തകർ പറയുന്നു.
ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ജോലിചെയ്യുന്നത്. മുതലാളിതന്നെയാണ് മയക്കുമരുന്ന് എത്തിച്ചു തരുന്നത്. ഇതുപയോഗിച്ചാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ പണിയെടുക്കുമത്രേ”-സംസ്ഥാനത്തെ ഒരു എ.ആർ.ടി. കേന്ദ്രത്തിലെത്തിയ ഇതരസംസ്ഥാനത്തൊഴിലാളിയുടെ വാക്കുകള്‍ കൗണ്‍സിലർമാരെപ്പോലും ഞെട്ടിച്ചു.യുവജനങ്ങള്‍ക്കിടയില്‍ അവബോധം കൂട്ടാനായി എൻ.എസ്.എസും കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയും ചേർന്ന് കാമ്ബയിൻ ആരംഭിച്ചിട്ടുണ്ടെന്ന് ബോധവത്കരണ വിഭാഗം ജോയന്റ് ഡയറക്ടർ രശ്മി മാധവൻ പറഞ്ഞു.