ബെംഗളൂരു: കര്ണാടകയില് കുടുംബ തര്ക്കത്തെ തുടര്ന്ന് യുവാവിനെ ഭാര്യയുടെ ബന്ധുക്കള് മര്ദിച്ച് കൊലപ്പെടുത്തി. കെജി ഹള്ളിയിലെ എഎംസി റോഡില് താമസിക്കുന്ന മുഹമ്മദ് ഷക്കീലാണ് കൊല്ലപ്പെട്ടത് ടെലികോം സ്ഥാപനത്തിലെ സെയില്സ് എക്സിക്യൂട്ടീവ് ജീവനക്കാരനായിരുന്നു കൊല്ലപ്പെട്ട യുവാവ്. സംഭവത്തില് മൂന്നുപേരെ പൊലിസ് അറസ്റ്റ് ചെയ്തു.12 വര്ഷം മുന്പാണ് ഷക്കീല് റസിയ സുല്ത്താനയെന്ന യുവതിയെ വിവാഹം കഴിച്ചത്. കുടുംബ പ്രശ്നങ്ങള് കാരണം ദമ്ബതികള് വിവാഹ മോചനത്തിന് അപേക്ഷ നല്കിയിരുന്നു. കേസ് കുടുംബ കോടതി പരിഗണനയിലാണ്. ഇതിനിടെയാണ് യുവാവും പിതാവും ചേര്ന്ന് ഒത്തുതീര്പ്പ് ചര്ച്ചക്കായി റസിയയുടെ സഹോദരന്റെ ഫ്ളാറ്റില് എത്തി.ചര്ച്ചക്കിടെ ഇരുകൂട്ടരും തമ്മില് വാഗ്വാദം ഉണ്ടാവുകയും, യുവതിയുടെ കുടുംബാങ്ങള് ഷക്കീലിനെ ആക്രമിക്കുകയും ചെയ്തു. കുഴഞ്ഞുവീണ യുവാവിനെ ഹെല്മറ്റ് കൊണ്ട് ക്രൂരമായി അടിക്കുകയും ചെയ്തു.തലക്കേറ്റ പരിക്കാണ് യുവാവിന്റെ മരണത്തിന് കാരണം. സംഭവ ശേഷം പിതാവ് കെജി ഹള്ളി പൊലിസില് പരാതി നല്കി. ജബിയുല്ല ഖാന്, ഇമ്രാന് ഖാന്, റസിയ സുല്ത്താന, ഫയാസ് ഖാന്, മുബീന താജ് എന്നിവര്ക്കെതിരെയാണ് പൊലിസ് കേസ് രജിസ്റ്റര് ചെയ്തത്. ഇതില് ജബിയുല്ല, ഇമ്രാന്, ഫയാസ് എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.