കൊച്ചി: കുടുംബ സദസുകള്‍ക്ക് ചിരിയുടെ വിരുന്നുമായി ‘ഫാലിമി’ ഡിസ്നി + ഹോട്ട് സ്റ്റാറില്‍ നാളെ എത്തും. വാരണാസിയില്‍ പോകണമെന്ന മുത്തശ്ശന്റെ ആഗ്രഹം സാധിച്ചു കൊടുക്കാനായി തീര്‍ത്ഥാടനത്തിന് പുറപ്പെടുന്ന ഒരു കുടുംബം ആ യാത്രയിലുടനീളം നേരിടുന്ന അനവധി വെല്ലുവിളികളും ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളും ഉദ്വേഗഭരിതമായ മുഹൂര്‍ത്തങ്ങളുമാണ് ഫാലിമിയിലൂടെ പ്രേക്ഷകരിലെത്തുന്നത്.
നിതീഷ് സഹദേവന്റെ സംവിധാനത്തില്‍, ബേസില്‍ ജോസഫ് നായകനായും ജഗദിഷ്, മഞ്ജു പിള്ള, മീനരാജ് രാഘവൻ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളുമായെത്തുന്ന ‘ഫാലിമി’ തീര്‍ച്ചയായും എല്ലാത്തരം പ്രേക്ഷര്‍ക്കും ഉള്‍ക്കൊള്ളാനാവുന്ന ഒരു കുടുംബ ചിത്രമാണ്. ഓരോ കഥയും വളരെ സൂക്ഷ്മമായും ഹൃദയസ്പര്‍ശിയായും തന്റെ സിനിമകളിലൂടെ പ്രേക്ഷകരിലേക്കെത്തിക്കുന്ന സംവിധായകൻ നിതീഷ് സഹദേവിന്, കുടുംബബന്ധങ്ങളുടെ ശക്തിയും ഐക്യത്തിന്റെ പ്രാധാന്യവുമെല്ലാം ഉള്‍കൊള്ളുന്ന ‘ഫാലിമി’ എന്ന തന്റെ പുതിയ ചിത്രത്തിലൂടെയും അവതരിപ്പിക്കാനും സാധിച്ചിട്ടുണ്ട്. ബേസില്‍, ജഗദീഷ്, മഞ്ജു പിള്ള എന്നിവരുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു.
‘ജയ ജയ ജയ ജയ ഹേയ്ക്ക് ശേഷം ചിയേഴ്സ് എന്റര്‍ടൈൻമെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേര്‍ന്ന് നിര്‍മിച്ച ചിത്രമാണ് ‘ഫാലിമി’. രചനയും നിതീഷ് സഹദേവാണ്. ‘ഫാലിമി’യുടെ മേക്കപ്പ് സുധി സുരേന്ദ്രൻ. കോസ്റ്റും ഡിസൈനെര്‍ വിശാഖ് സനല്‍കുമാര്‍. ബേസില്‍ നായകനായെത്തിയ ഫാലിമി എന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ, സൗണ്ട് മിക്സിങ് വിപിൻ നായര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അനൂപ് രാജ്, ത്രില്‍സ് പി സി സ്റ്റണ്ട്സ്, വാര്‍ത്താ പ്രചരണം വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, സ്റ്റില്‍സ് അമല്‍ സി സാധര്‍, ടൈറ്റില്‍ ശ്യാം സി ഷാജി, ഡിസൈൻ യെല്ലോ ടൂത്ത് എന്നിവരുമാണ്.