Home Featured ബെംഗളൂരു : നഴ്സിങ് വിദ്യാര്‍ത്ഥി എന്ന വ്യാജേന ആശുപത്രിയില്‍ കയറി, ഇഞ്ചക്ഷൻ നല്‍കി കുഞ്ഞുങ്ങളെ പരിചരിച്ചു; തട്ടിപ്പ് നടത്തിയ യുവതി പിടിയില്‍

ബെംഗളൂരു : നഴ്സിങ് വിദ്യാര്‍ത്ഥി എന്ന വ്യാജേന ആശുപത്രിയില്‍ കയറി, ഇഞ്ചക്ഷൻ നല്‍കി കുഞ്ഞുങ്ങളെ പരിചരിച്ചു; തട്ടിപ്പ് നടത്തിയ യുവതി പിടിയില്‍

by admin

ബെംഗളൂരു : കർണാടകയിലെ ബെലഗാവിയില്‍ നഴ്സ് ചമഞ്ഞ് ആശുപത്രിയില്‍ തട്ടിപ്പ് നടത്തിയ യുവതി പിടിയില്‍.കാർവാർ സ്വദേശി സന ഷെയ്ഖ് ആണ് പിടിയിലായത്. ബെലഗാവിയിലെ ബീംസ് ആശുപത്രി അധികൃതരുടെ പരാതിയിലാണ് തട്ടിപ്പ്കാരിയായ നഴ്സിനെ പൊലീസ് പിടികൂടിയത്.കഴിഞ്ഞ രണ്ടു മൂന്നു മാസത്തോളമായി നഴ്സിംഗ് വിദ്യാര്‍ത്ഥിനി എന്ന വ്യാജേന ഈ ആശുപത്രിയില്‍ ഇവരുണ്ടായിരുന്നു. ഇഞ്ചക്ഷൻ നല്‍കിയും കുഞ്ഞുങ്ങളെ പരിചരിച്ചും പല വകുപ്പുകളിലും എത്തിയെങ്കിലും അധികൃതർക്ക് തട്ടിപ്പ് തിരിച്ചറിയാനായില്ല.

ഇത് മുതലെടുത്ത് സർജറി വാർഡില്‍ ഉള്‍പ്പെടെ യുവതി എത്തുകയും ചെയ്തു.ഇതിനിടെ കഴിഞ്ഞ ദിവസം സുരക്ഷാ ജീവനക്കാർക്ക് തോന്നിയ സംശയമാണ് യുവതി പിടിയിലാകുന്നതിലേക്ക് നയിച്ചത്. ചോദ്യം ചെയ്യലില്‍ താൻ നഴ്സിംഗ് പഠിച്ചിട്ടില്ലെന്ന് ബെലഗാവിയിലെ കുമാരസ്വാമി ലേഔട്ടില്‍ താമസിക്കുന്ന സന പൊലീസിനോട് പറഞ്ഞു. ബീംസില്‍ എത്തുന്നതിനുമുമ്ബ് മറ്റൊരു ആശുപത്രിയിലും താൻ സമാനമായി ജോലി ചെയ്തിരുന്നുവെന്ന് യുവതി വെളിപ്പെടുത്തിയിട്ടുണ്ട്.തട്ടിപ്പിനോട് ബീംസ് ആശുപത്രി അധികൃതർ പ്രതികരിച്ചിട്ടില്ല. എന്തായാലും സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്.

You may also like

error: Content is protected !!
Join Our WhatsApp Group