Home Featured ആരാധ്യയുടെ ആരോഗ്യത്തെക്കുറിച്ച്‌ വ്യാജ വാര്‍ത്ത; യുട്യൂബ് ചാനലുകള്‍ക്ക് നോട്ടീസ്, ഗൂഗ്ളിനും വിമര്‍ശനം

ആരാധ്യയുടെ ആരോഗ്യത്തെക്കുറിച്ച്‌ വ്യാജ വാര്‍ത്ത; യുട്യൂബ് ചാനലുകള്‍ക്ക് നോട്ടീസ്, ഗൂഗ്ളിനും വിമര്‍ശനം

by admin

ന്യൂഡല്‍ഹി: ഐശ്വര്യ റായ് ബച്ചന്‍റെയും അഭിഷേക് ബച്ചന്‍റെയും മകള്‍ ആരാധ്യ ബച്ചന്റെ ആരോഗ്യത്തെക്കുറിച്ച്‌ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച വീഡിയോകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം.

യുട്യൂബ് ചാനലുകളിലെ പ്രസ്തുത വീഡിയോകള്‍ ഉടന്‍ നീക്കണമെന്ന് ഗൂഗ്ളിനോട് ഡല്‍ഹി ഹൈകോടതി നിര്‍ദേശിച്ചു. തന്‍റെ ആരോഗ്യത്തെക്കുറിച്ച്‌ വ്യാജ വാര്‍ത്ത നല്‍കിയ ഒമ്ബത് യുട്യൂബ് ചാനലുകള്‍ക്കെതിരെ ആരാധ്യ സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യാവസ്ഥകളേക്കുറിച്ച്‌ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. ഇതില്‍ ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ല. അത് താരങ്ങളുടെ കുട്ടികളാണെങ്കിലും സാധാരണക്കാരുടെ കുട്ടികളാണെങ്കിലും വ്യത്യാസമില്ല -കോടതി പറഞ്ഞു.

”അതില്‍നിന്ന് പണം സമ്ബാദിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഒരു സാമൂഹിക ഉത്തരവാദിത്തമുണ്ട്. അത്തരം കാര്യങ്ങള്‍ നിങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്യാന്‍ അനുവദിക്കാനാവില്ല. അംഗീകരിക്കാനാകാത്ത ചില കാര്യങ്ങള്‍ ഉണ്ടെന്ന് നിങ്ങള്‍ തന്നെ സമ്മതിക്കുന്നു. പിന്നെ എന്തുകൊണ്ടാണ് ഇത് ആ വിഭാഗത്തില്‍ പെടാത്തത്? അതിനര്‍ത്ഥം നിങ്ങളുടെ നയം തെറ്റാണ് എന്നാണ്” -ജസ്റ്റിസ് സി. ഹരി ശങ്കര്‍ ഗൂഗ്ളിനോട് പറഞ്ഞു.

യുട്യൂബ് ചാനലുകള്‍ക്ക് നോട്ടീസ് അയച്ച ഹൈകോടതി, ചാനലുകളുടെ കോണ്‍ടാക്റ്റ് നമ്ബറും ഇ-മെയില്‍ വിലാസവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഹരജിക്കാര്‍ക്ക് നല്‍കാന്‍ ഗൂഗ്ളിനും യൂട്യൂബിനും നിര്‍ദേശം നല്‍കി.

ബംഗളുരുവിൽ ബൈകും കാറും കൂട്ടിയിടിച്ച്‌ മലയാളി യുവാവിന് ദാരുണാന്ത്യം

ബെംഗ്‌ളൂറു:  ഇലക്‌ട്രോനിക് സിറ്റിക്ക് സമീപം ബൈകും കാറും കൂട്ടിയിടിച്ച്‌ മലയാളി യുവാവിന് ദാരുണാന്ത്യം.ബൈക് യാത്രികനായ ഗൂഡല്ലൂര്‍ അയ്യന്‍കൊല്ലി ആശാരിയത്ത് ഫ്രാന്‍സിസിന്റെ മകന്‍ ജാന്‍സണ്‍ ഫ്രാന്‍സിസ് (30) ആണ് മരിച്ചത്.

ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ ജാന്‍സണെ ചന്ദാപുരയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബെംഗ്‌ളൂറിലെ ലാന്‍ഡ് മാര്‍ക് (ക്രിസ്പി ക്രീം) കംപനിയില്‍ മാനജറായി ജോലി ചെയ്യുകയാണ്.

ജാന്‍സണും കുടുംബവും അത്തിബലെയിലായിരുന്നു താമസം. മൃതദേഹം സെന്റ് ജോണ്‍സ് മെഡികല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. മാതാവ്: ജയ. ഭാര്യ: ദിവ്യ. മക്കള്‍: ജോന, ജോഹന്‍.

You may also like

error: Content is protected !!
Join Our WhatsApp Group