ബെംഗളൂരു: . ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ജിമ്മിൽ പോകുന്നവർക്ക് വ്യാജ പ്രോട്ടീൻ സപ്ലിമെൻ്റുകൾ വിൽക്കുന്നതായി നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇതേതുടർന്നാണ് കണ്ടെത്തിയതിനെത്തുടർന്ന് എഫ്എസ്എസ്എഐ ജിമ്മുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. എഫ്എസ്എസ്എഐ സ്റ്റാൻഡേർഡ് ലേബൽ ഇല്ലാത്ത പ്രോട്ടീൻ പൗഡറുകൾ കഴിക്കരുതെന്ന് എഫ്എസ്എസ്എഐ കമ്മീഷണർ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇവയിൽ മരണത്തിന് വരെ കാരണമാകുന്ന രാസവസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. നഗരത്തിലുടനീളമുള്ള 109 ജിമ്മുകളിലാണ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. ഇവിടെ നിന്നും 27 ജിം പ്രോട്ടീൻ പൗഡറുകൾ ശേഖരിച്ച് വിശകലനത്തിനായി സ്വകാര്യ ലാബിലേക്ക് അയച്ചിരുന്നു. ഇവയിലാണ് വ്യാജ പൗഡറുകൾ കണ്ടെത്തിയതെന്ന് എഫ്എസ്എസ്എഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
മൂഡ്ഓഫ് ആയ കാമുകിയെ മടിയിലിരുത്തി നഗരത്തിലൂടെ ബൈക്ക് ഓടിച്ച യുവാവ് അറസ്റ്റില്‍ -വിഡിയോ
ബംഗളൂരുവില്‍ കാമുകിക്ക് സംഭവിച്ച മൂഡ്ഓഫ് മാറ്റാൻ കാമുകൻ സ്വീകരിച്ചത് വ്യത്യസ്തമായ വഴി. യുവതിയെ മടിയിലിരുത്തിയാണ് ഇയാള്‍ നഗരമധ്യത്തിലൂടെ ബൈക്ക് ഓടിച്ചത്.വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ യുവാവിനെതിരെ സിറ്റി പൊലീസ് നടപടിയെടുത്തു. ബംഗളൂരു ട്രാഫിക് പൊലീസ് എക്സിലും വിഡിയോ പങ്കുവെച്ചിട്ടുണ്ട്. ഫെബ്രുവരി 22ന് ബംഗളൂരു ഇന്റർനാഷനല്‍ എയർപോർട്ട് റോഡിലാണ് സംഭവം നടന്നത്.
ത്രില്‍ തേടുന്നവരേ, റോഡ് സ്റ്റണ്ടുകള്‍ക്കുള്ള വേദിയല്ല! നിങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും സുരക്ഷിതമായി വാഹനമോടിക്കൂ. നമുക്ക് ഉത്തരവാദിത്തത്തോടെ വാഹനമോടിക്കാം,’ എന്നാണ് എക്സിലെ പൊലീസ് ട്വീറ്റ്. വീഡിയോ ശ്രദ്ധയില്‍പ്പെട്ട ഹെബ്ബാള്‍ ട്രാഫിക് പോലീസ് വാഹന നമ്ബർ ട്രാക്ക് ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.വീഡിയോ 22,000ത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. ഡ്രൈവർക്കെതിരെ മാത്രമല്ല, യുവതിക്കെതിരെയും നടപടിയെടുക്കണമെന്ന് നിരവധിപേർ കമന്റിലൂടെ പൊലീസിനോട് ആവശ്യപ്പെട്ടു.