Home Featured വ്യാജ ബോംബ് ഭീഷണിയിലൂടെ യെലഹങ്ക സ്റ്റേഷനില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിപ്പിച്ച്‌ 12കാരന്‍; കാരണം പബ്ജി

വ്യാജ ബോംബ് ഭീഷണിയിലൂടെ യെലഹങ്ക സ്റ്റേഷനില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിപ്പിച്ച്‌ 12കാരന്‍; കാരണം പബ്ജി

ബെംഗളൂരു: ഒന്നിച്ച്‌ പബ്ജി കളിക്കാറുള്ള സുഹൃത്തിനെ വിട്ട് പിരിയാതിരിക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശമയച്ച്‌ 12കാരന്‍.തന്റെയൊപ്പം ഗെയിം കളിക്കാറുള്ള കൂട്ടുകാരന്റെ ട്രെയ്ന്‍ യാത്ര മുടക്കാനായാണ് ഇത്തരമൊരു സന്ദേശം പ്രചരിപ്പിച്ചതെന്ന് യെലഹങ്ക സ്വദേശിയായ വിദ്യാര്‍ത്ഥി പറയുന്നു.

ഫോണിലൂടെയാണ് കൗമാരക്കാരന്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയത്. സ്‌കൂളിലെ സഹപാഠിയും, പബ്ജി കളിയില്‍ സഹകളിക്കാരനുമായ കൂട്ടുകാരന്‍ യെലഹങ്ക സ്റ്റേഷനില്‍ നിന്ന് കച്ചെഗുഡ എക്‌സ്പ്രസ് ട്രെയ്‌നില്‍ പോകുന്നതിന് മുന്‍പാണ് ഫോണ്‍ കോള്‍. ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് റെയില്‍വേ ഹെല്‍പ്പ് ലൈനിലേയ്‌ക്ക് 12കാരന്‍ ബോംബ് ഭീഷണി മുഴക്കി വിളിച്ചത്.

ഇതോടെ നിരവധി ട്രെയ്‌നുകള്‍ ഒന്നര മണിക്കൂറോളമാണ് വൈകിയത്.വിവരമറിഞ്ഞയുടന്‍ ട്രെയ്‌നുകള്‍ സ്‌റ്റേഷനില്‍ പിടിച്ചിട്ട്, ബോംബ് സ്‌ക്വാഡും, ആര്‍പിഎഫ് ഉദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡും സ്‌റ്റേഷനിലെത്തി പരിശോധന നടത്തിയെങ്കിലും അസാധാരണമായി ഒന്നും കണ്ടെത്തിയില്ല. തുടര്‍ന്ന് വ്യാജ ഫോണ്‍ കോളാണ് ലഭിച്ചതെന്ന് വ്യക്തമാകുകയായിരുന്നു.

കോള്‍ വന്ന നമ്ബറിലേയ്‌ക്ക് തിരിച്ച്‌ വിളിച്ചപ്പോള്‍ സ്വിച്ച്‌ ഓഫായിരുന്നു. പിന്നീട് നമ്ബറിന്റെ ടവര്‍ ലോക്കെഷന്‍ പരിശോധിച്ചപ്പോഴാണ് സത്യം പുറത്തായത്.തുടര്‍ന്ന് കൗമാരക്കാരനെ കണ്ടെത്തി കൗണ്‍സിലിംഗിന് വിധേയനാക്കി. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ 12കാരനെ താക്കീത് നല്‍കി കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group