മുംബൈ: ഓഫറിന് താലി ഊണ് നല്‍കാമെന്ന് പറഞ്ഞ് മുംബൈ സ്വദേശിയില്‍ നിന്നും പണം തട്ടിയെടുത്തു. 38,000 രൂപയാണ് ഇയാളില്‍ നിന്നും കവര്‍ന്നെടുത്തത്. സംഭവത്തില്‍ അഹമ്മദാബാദ് സ്വദേശികളായ ഫൈസാൻ മോഡൻ, ഇര്‍ഫാൻ മാലിക് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
താലി ഊണിന് 50 രൂപ കിഴിവ് നല്‍കാമെന്ന് പപറഞ്ഞുള്ള സമൂഹമാദ്ധ്യമത്തിലെ പരസ്യം കണ്ടാണ് മുംബൈ സ്വദേശി സൈറ്റില്‍ കയറിയത്. ഇതില്‍ ക്ലിക്ക് ചെയ്തപ്പോള്‍ അക്കൗണ്ടില്‍ നിന്നും 38,000 രൂപ പിൻവലിച്ചതായി സന്ദേശം ലഭിക്കുകയായിരുന്നു. അപ്പോഴായിരുന്നു താൻ കബളിപ്പിക്കപ്പെട്ട കാര്യം പരാതിക്കാരന് മനസ്സിലായത്. പ്രതികള്‍ക്കെതിരെ ഐപിസി സെക്ഷൻ 420 പ്രകാരം വഞ്ചനാകുറ്റം, ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ എന്നിവ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
ഗംഗോല്ലി നദിക്കരയില്‍ തീപിടിത്തം; എട്ട് മത്സ്യബന്ധന ബോട്ടുകള്‍ കത്തിനശിച്ചു
മംഗളൂരു: ഉഡുപ്പിയില്‍ ഗംഗോല്ലി നദിക്കരയില്‍ ഉണ്ടായ തീപിടിത്തത്തില്‍ മത്സ്യബന്ധന ബോട്ടുകള്‍ കത്തി നശിച്ചു. ഗംഗോല്ലി നദിക്കരയില്‍ ഉണ്ടായിരുന്ന എട്ട് ബോട്ടുകള്‍ക്കാണ് ഇന്ന് രാവിലെ തീപിടിച്ചത്.
അപകടത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആദ്യം ഒരു ബോട്ടിന് തീപിടിക്കുകയായിരുന്നു. പിന്നീടത് മറ്റ് ബോട്ടുകളിലേക്ക് പടര്‍ന്നു.
ഉടൻ തന്നെ കുന്ദാപൂരില്‍ നിന്നും ബൈന്ദൂരില്‍ നിന്നും എത്തിയ അഗ്നിശമന സേനയും കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥരും തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം ഇതു വരെ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.