ബെംഗളൂരു രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ അപഹസിക്കുന്ന തരത്തിൽ സന്ദേശം പങ്കുവെച്ച ഫെയ്‌സ്ബുക്ക് ഉപയോക്താവിന്റെ പേരിൽ ബെംഗളൂരു സൈബർ ക്രൈം പോലീസ് കേസെടുത്തു.
പോസ്റ്റ് സൈബർ പോലീസിന്റെ സോഷ്യൽ മീഡിയ മോണി റ്ററിങ് സെൽ ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽ പ്പെട്ടതിനെത്തുടർന്നാണ് കേസെടുത്തത്.
‘അഖണ്ഡ ഹിന്ദുസ്ഥാൻ’ എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് അക്കൗണ്ടിലാണ് സന്ദേശം പങ്കുവെച്ചത്. ദേശീയ അധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചിനാണ് സന്ദേശം പങ്കു
മഹാത്മാഗാന്ധിയാണ് നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നതെന്ന് പഠിപ്പിക്കുന്നവർ ഒഴികെയുള്ള അധ്യാപകർക്ക് അധ്യാപക ദിനാശംസകൾ എന്നായിരുന്നു സന്ദേശം.
അധിക്ഷേപകരമായതും സമൂഹത്തിൽ സ്പർധ വളർത്താനിട യാക്കുന്നതുമാണ് ഈ പോസ്റ്റെന്ന് ആരോപിച്ചാണ് കേസെടു ത്തിട്ടുള്ളത്.
പോസ്റ്റ് ലൈക്ക് ചെയ്തവരെയും ഷെയർ ചെയ്തവരെയും കേസിൽ ഉൾപ്പെടുത്തുമെന്നും പോലീസ് പറഞ്ഞു.