Home തിരഞ്ഞെടുത്ത വാർത്തകൾ ജനനായകൻ വൈകിയാലും വിജയ് ആരാധകര്‍ക്ക് പൊങ്കല്‍ സമ്മാനമായി ‘തെരി’ റീ-റിലീസ്!

ജനനായകൻ വൈകിയാലും വിജയ് ആരാധകര്‍ക്ക് പൊങ്കല്‍ സമ്മാനമായി ‘തെരി’ റീ-റിലീസ്!

by admin

ചെന്നൈ :ദളപതി വിജയ് ആരാധകർക്ക് ആവേശം പകർന്നുകൊണ്ട് സൂപ്പർഹിറ്റ് ചിത്രം ‘തെരി’ വീണ്ടും തിയേറ്ററുകളിലേക്ക്. വിജയിയുടെ പുതിയ ചിത്രമായ ‘ജനനായകൻ’ പൊങ്കല്‍ റിലീസിനായി എത്താൻ വൈകുമെന്ന സൂചനകള്‍ക്കിടയിലാണ്, ആരാധകരുടെ നിരാശ മാറ്റാൻ ‘തെരി’യുടെ ആഗോള റീ-റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.ചിത്രത്തിന്റെ നിർമ്മാതാവായ കലൈപ്പുലി എസ്. താണു ആണ് റീ-റിലീസ് വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 2016-ല്‍ പുറത്തിറങ്ങിയ ചിത്രം പത്താം വാർഷികത്തിലേക്ക് കടക്കുന്ന വേളയിലാണ് ജനുവരി 15-ന് ആഗോളതലത്തില്‍ വീണ്ടും പ്രദർശനത്തിനെത്തുന്നത്.

അറ്റ്‌ലി സംവിധാനം ചെയ്ത ഈ ആക്ഷൻ ത്രില്ലറില്‍ ഡിസിപി വിജയകുമാർ, ജോസഫ് കുരുവിള എന്നീ ഇരട്ട വേഷങ്ങളിലാണ് വിജയ് തകർത്താടിയത്. സാമന്ത, എമി ജാക്സണ്‍ എന്നിവരായിരുന്നു ചിത്രത്തിലെ നായികമാർ.രജിഷയുടെ ചുവടുകള്‍! കൃഷാന്ദിന്റെ സയൻസ് ഫിക്ഷൻ വിസ്മയം; ‘കോമള താമര’ പുറത്ത്വിജയിയുടെ അവസാന ചിത്രമെന്ന് കരുതപ്പെടുന്ന ‘ജനനായകൻ’ സെൻസർ ബോർഡുമായുള്ള നിയമതർക്കങ്ങളെത്തുടർന്നാണ് പ്രതിസന്ധിയിലായത്. ചിത്രത്തിന് ‘UA 16+’ സർട്ടിഫിക്കറ്റ് നല്‍കുന്നതിനായി സെൻസർ ബോർഡ് ചില മാറ്റങ്ങള്‍ നിർദ്ദേശിച്ചിരുന്നു. നിർദ്ദേശിച്ച മാറ്റങ്ങള്‍ വരുത്തി ചിത്രം വീണ്ടും സമർപ്പിച്ചതായി കെവിഎൻ പ്രൊഡക്ഷൻസ് അറിയിച്ചു. കോടതി നടപടികളും ചർച്ചകളും തുടരുന്നതിനാല്‍ പൊങ്കലിന് ചിത്രം എത്തുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.

You may also like

error: Content is protected !!
Join Our WhatsApp Group