ബെംഗളൂരു : നിയമപരമായി വിവാഹിതരല്ലെങ്കില്‍ പോലും പരാതിക്കാരിയെ പീഡിപ്പിച്ചാല്‍ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (IPC) സെക്ഷൻ 498A പ്രകാരം പങ്കാളിക്കെതിരെ കേസെടുക്കാമെന്ന് കർണാടക ഹൈക്കോടതി.വിവാഹബന്ധത്തിലെ ക്രൂരത തടയാൻ കൊണ്ടുവന്ന നിയമം, അതിന്റെ ലക്ഷ്യം നിറവേറ്റുന്ന രീതിയില്‍ വ്യാഖ്യാനിക്കപ്പെടണം എന്നും കോടതി വ്യക്തമാക്കി. നിലവില്‍ ഭാരതീയ ന്യായ സംഹിത, 2023-ലെ സെക്ഷനുകള്‍ 85, 86 എന്നിവയ്ക്ക് പകരമാവുന്ന 498A വകുപ്പ്, നിയമപരമായി സാധുവായ വിവാഹങ്ങള്‍ക്ക് മാത്രമല്ല, വിവാഹത്തിന്റെ സ്വഭാവമുള്ള ബന്ധങ്ങള്‍ക്കും ബാധകമാണെന്ന് ജസ്റ്റിസ് സൂരജ് ഗോവിന്ദരാജ് അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.“498A ഐ.പി.സി.യിലെ ‘ഭർത്താവ്’ എന്ന പ്രയോഗം നിയമപരമായി സാധുവായ വിവാഹത്തിലെ പുരുഷനില്‍ മാത്രം ഒതുങ്ങുന്നില്ല. അത്, അസാധുവായതോ അസാധുവാക്കാവുന്നതോ ആയ വൈവാഹിക ബന്ധത്തില്‍ ഏർപ്പെടുന്ന വ്യക്തിക്കും, അതുപോലെ വിവാഹത്തിന്റെ സ്വഭാവങ്ങള്‍ വഹിക്കുന്ന ലിവിങ് ഇൻ ബന്ധങ്ങള്‍ക്കും ബാധകമാണ്. ,” കോടതി വ്യക്തമാക്കി.
പരാതിക്കാരി നല്‍കിയ ക്രിമിനല്‍ കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആണ്‍ സുഹൃത്തും കുടുംബാംഗങ്ങളും സമർപ്പിച്ച ഹർജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.2010-ല്‍ വിവാഹ വാഗ്ദാനം നല്‍കി ആണ്‍സുഹൃത്ത് പല സ്ഥലങ്ങളിലായി ഒരുമിച്ച് താമസിപ്പിച്ചിരുന്നതായി പരാതിക്കാരി കോടതിയെ അറിയിച്ചു. പിന്നീട് സ്ത്രീധനത്തിനായി ഇയാള്‍ പീഡിപ്പിക്കുകയും, മണ്ണെണ്ണയൊഴിച്ച് തീ കൊളുത്താൻ ശ്രമിക്കുകയും ചെയ്തു എന്നും പരാതിയില്‍ പറയുന്നു.2016-ല്‍ ഇവർ താമസിച്ചിരുന്ന വീട് ഒഴിയുന്നത് കണ്ടതിനെ തുടർന്ന് പരാതിക്കാരി ശിവമോഗയില്‍ നല്‍കിയ പരാതിയില്‍, ആദ്യം മോഷണത്തിന് കേസെടുത്ത പോലീസ് പിന്നീട് 498A വകുപ്പ് കൂട്ടിച്ചേർത്തു. അതേ വർഷം തന്നെ ബെംഗളൂരുവില്‍ നടന്ന മറ്റൊരു സംഭവത്തില്‍, യുവതിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്താൻ ശ്രമിച്ചതിനും സ്ത്രീധന പീഡനത്തിനും 498A, 307 (കൊലപാതക ശ്രമം) ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. എന്നാല്‍, താനും പരാതിക്കാരിയുമായുള്ള ബന്ധം നിയമപരമായി നിലനില്‍ക്കുന്ന വിവാഹമല്ലെന്നും, അത് വെറും ലിവിങ് ഇൻ ബന്ധം മാത്രമായിരുന്നു എന്നും, താൻ മറ്റൊരാളെ വിവാഹം കഴിച്ച വ്യക്തിയാണെന്നും ചൂണ്ടിക്കാട്ടി പ്രതിഭാഗം 498A വകുപ്പിന്റെ പ്രയോഗത്തെ ചോദ്യം ചെയ്തു.ഈ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടല്‍.“498A വകുപ്പിലെ ‘ഭർത്താവ്’ എന്ന പദത്തിന് ലക്ഷ്യാധിഷ്ഠിതവും വിപുലവുമായ വ്യാഖ്യാനം നല്‍കണം. നിയമപരമായി സാധുതയില്ലാത്ത വിവാഹത്തിന്റെ സാങ്കേതിക കാരണം പറഞ്ഞ് ഈ നിയമത്തിന്റെ സംരക്ഷണം നിഷേധിക്കാനാവില്ല. നിയമപരമായി വിവാഹിതനാണെന്ന് ഒരു പുരുഷൻ സ്ത്രീയെ വിശ്വസിപ്പിക്കുകയും അതിനുശേഷം അവളെ ക്രൂരതയ്ക്ക് ഇരയാക്കുകയും ചെയ്താല്‍, നിയമപരമായ വിവാഹം നിലവിലില്ലെന്ന് പറഞ്ഞ് ക്രിമിനല്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാൻ അയാളെ അനുവദിക്കാനാവില്ല,” കോടതി വ്യക്തമാക്കി.സാമൂഹിക തിന്മകളെ പരിഹരിക്കാൻ കൊണ്ടുവരുന്ന ശിക്ഷാ നിയമങ്ങള്‍, അതിന്റെ ലക്ഷ്യം തകർക്കുന്ന രീതിയില്‍ വ്യാഖ്യാനിക്കരുത് എന്നും കോടതി കൂട്ടിച്ചേർത്തു. ‘