ബെംഗളൂരു: കർണാടകയിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന നിയമസഭാ മണ്ഡലമാണ് മായകൊണ്ട. വികസനം എന്നത് കേട്ട് കേൾവി പോലും ഇല്ലാത്ത ഇടം. മായകൊണ്ടയിലെ ഗ്രാമങ്ങളിലെ കുട്ടികൾക്കായി സംസ്ഥാന സർക്കാർ ഒരു പബ്ലിക് സ്‌കൂൾ അനുവദിച്ചിരുന്നു. സ്‌കൂളിലെ 185 പെൺകുട്ടികൾക്ക് ഉപയോഗിക്കാൻ ഒരു ശൗചാലയം മാത്രമാണുള്ളത്. ആൺകുട്ടികൾ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പുറത്തേക്ക് പോകേണ്ടിവരുന്നു.വർഷങ്ങളായി വിദ്യാർഥികൾ ഈ പ്രശ്‌നം നേരിട്ടുകൊണ്ടിരിക്കുകയാണ്. സ്‌കൂളിലെ 353 വിദ്യാർഥികളിൽ 185 ഹൈസ്‌കൂൾ വിദ്യാർഥികൾ ശൗചാലയത്തിൽ പോകാൻ ക്യൂവിൽ നിൽക്കേണ്ടിവരുന്നു. ബാക്കിയുള്ള 168 വിദ്യാർഥികൾ തുറന്ന സ്ഥലത്താണ് പ്രാഥമിക കൃത്യത്തിനായി പോകുന്നത്. ആവശ്യമായ മുറികളോ, മേശകളോ ബെഞ്ചുകളോ ഇവിടെ ലഭ്യമല്ല. കുടിവെള്ളത്തിൻ്റെ അഭാവവും വിദ്യാർഥികളെ ബുദ്ധിമുട്ടിലാക്കുന്നു. സ്‌കൂളിൻ്റെ അവസ്ഥയും പരിതാപമാണ്.എന്നാല്‍ ഇന്ന് അവർക്ക് ആശ്വാസമാണ് മായകൊണ്ട പബ്ലിക് സ്‌കൂളിലെ ടോയ്‌ലറ്റ് പ്രശ്‌നം പരിഹരിക്കാമെന്ന് സീനിയർ ജഡ്‌ജിയും ലീഗൽ സർവീസസ് അതോറിറ്റി അംഗവുമായ മഹാവീർ എം കരേന്നവർ വാക്കുനല്‍കിയിട്ടുണ്ട്.
അദ്ദേഹം നേരിട്ട് സ്‌കൂൾ സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്‌തു. ഇടിവി ഭാരത് വാർത്തയെ തുടർന്നാണിത്.സർക്കാരിൻ്റേയും അധികാരികളുടേയും അവഗണന കാരണമാണ് കർണാടക പബ്ലിക് സ്‌കൂൾ ദുരവസ്ഥയിലായത്. കുട്ടികൾക്കായി ശൗചാലയങ്ങൾ ഉടൻ നിർമിക്കണമെന്ന് രക്ഷിതാക്കളും ആവശ്യപ്പെട്ടിരുന്നു. ഹൈസ്‌കൂൾ വിദ്യാർഥികൾക്കും പെൺകുട്ടികൾക്കും വേണ്ടി ശൗചാലയങ്ങൾ നിർമിക്കണമെന്ന് ആവശ്യപ്പെട്ട് കുറച്ച് മാസങ്ങൾക്ക് മുമ്പ് അധികാരികൾക്ക് ഒരു കത്ത് അയച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മായകൊണ്ട ഗ്രാമപ്പഞ്ചായത്തിന് ഒരു അഭ്യർത്ഥനയും സമർപ്പിച്ചിട്ടുണ്ട്.ഇടിവി ഭാരത് നൽകിയ വാർത്ത ശ്രദ്ധയിപ്പെട്ടതിനെ തുടർന്നാണ് സീനിയർ ജഡ്‌ജി സ്‌കൂളിൽ നേരിട്ട് എത്തുകയും വിദ്യാർഥികളോട് സംസാരിക്കുകയും ചെയ്‌തത്. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയും ഉടൻ തന്നെ സ്‌കൂൾ സന്ദർശിച്ച് പ്രശ്‌നം പരിഹരിക്കാൻ ഡെപ്യൂട്ടി ഡയറക്‌ടർ ഓഫ് പബ്ലിക് ഇൻസ്ട്രക്ഷൻ (ഡിഡിപിഐ) കൊത്രേഷിനോട് നിർദേശിക്കുകയും ചെയ്‌തു. ഈ വാർത്ത അറിഞ്ഞതോടെ ആശ്വാസത്തിലാണ് വിദ്യാർഥികൾ.ഓഗസ്‌റ്റ് മാസത്തിലാണ് ഈ വിഷയത്തിൽ ഇടിവി ഭാരത് വാർത്ത പ്രസിദ്ധീകരിച്ചത്. അങ്ങനെയാണ് ഈ റിപ്പോർട്ട് കർണാടക ഹൈക്കോടതിൽ എത്തന്നത്. സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് സമഗ്രമായ ഒരു റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. റിപ്പോർട്ട് സമർപ്പിച്ച ശേഷം സ്‌കൂളിലെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് മഹാവീർ എം കരേന്നവർ പറഞ്ഞു. തകർന്നുകിടക്കുന്ന രണ്ട് ടോയ്‌ലറ്റുകൾ കൂടി നന്നാക്കാനും പിയു കോളജിലെ ടോയ്‌ലറ്റ് തൽക്കാലം ആൺകുട്ടികൾക്ക് ഉപയോഗിക്കാൻ അനുവാദമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു