ബെംഗളൂരു: ഇൻഫർമേഷൻ ടെക്നോളജി (ഐടി) സംവിധാനം നവീകരിച്ചതിൻ്റെ പശ്ചാത്തലത്തിൽ, അഞ്ച് എസ്കോമുകളുടെയും വൈദ്യുതി ബിൽ പേയ്മെന്റ്, പേര് മാറ്റം, സകാത്ത് മാറ്റം, പുതിയ കണക്ഷൻ എന്നിവയുൾപ്പെടെയുള്ള ഓൺലൈൻ സേവനങ്ങൾ ജൂലൈ 25 ന് രാത്രി 8.30 മുതൽ ജൂലൈ 27 ന് രാത്രി 10 വരെ ലഭ്യമാകില്ല.
ബെസ്കോം, സിഇഎസ്‌സി, മെസ്കോം, ജെസ്കോം, ഹെസ്കോം എന്നീ അഞ്ച് വൈദ്യുതി വിതരണ കമ്പനികളുടെയും നഗര സബ്-ഡിവിഷൻ ഉപഭോക്താക്കൾക്ക് ഓൺലൈൻ സേവനങ്ങൾ ലഭ്യമാകില്ലെന്ന് ബെസ്കോം അറിയിച്ചു.ബിൽ പേയ്മെൻ്റുകൾക്കായി വ്യാപകമായി ഉപയോഗിക്കുന്ന എല്ലാ എസ്കോം വെബ്സൈറ്റുകളും, ബെസ്കോം മിത്ര മൊബൈൽ ആപ്പും, ബാംഗ്ലൂർ വൺ, കർണാടക വൺ കൗണ്ടറുകളും ഈ രണ്ട് ദിവസത്തേക്ക് പ്രവർത്തിക്കില്ല. തടസ്സം പരിഹരിക്കുന്നതിന് ഉപഭോക്താക്കൾ സഹകരിക്കണമെന്ന് ബെസ്കോം അഭ്യർത്ഥിച്ചു.
വിവാഹത്തിനു മുൻപ് ഞാൻ ഗര്‍ഭിണിയായിരുന്നു: വെളിപ്പെടുത്തി കല്‍ക്കി കോച്ച്‌ലിൻ
2020ല്‍ കല്‍ക്കി കോച്ച്‌ലിൻ മകള്‍ സഫോയ്ക്ക് ജന്മം നല്‍കിയപ്പോള്‍ നടി വിവാഹിതയായിരുന്നില്ല. ഇസ്രായേലി സംഗീതജ്ഞൻ ഗൈ ഹെർഷ്ബെർഗുമായി ദീർഘകാലമായി ബന്ധത്തിലായിരുന്നു കല്‍ക്കി.മകള്‍ പിറന്നതിനു ശേഷമാണ് കല്‍ക്കിയും ഗൈ ഹെർഷ്ബെർഗും വിവാഹിതരായത്. ഇപ്പോള്‍ മകള്‍ക്കൊപ്പം ഗോവയിലാണ് ദമ്ബതിമാരുടെ താമസം.അടുത്തിടെ ഒരു അഭിമുഖത്തിലാണ്, ഗർഭിണിയായതിനു ശേഷമാണ് താൻ വിവാഹിതയായത് എന്ന കാര്യം കല്‍ക്കി വെളിപ്പെടുത്തിയത്.”ഇതത്ര വലിയ കാര്യമല്ല.
പക്ഷേ പലർക്കും അങ്ങനെയാണ്. ഞാൻ ഗർഭിണിയായ സമയത്ത് വിവാഹിതയായിരുന്നില്ല. പക്ഷേ പലർക്കും അത് വളരെ വലിയ കാര്യമായിരുന്നു! ‘വിവാഹം കഴിക്കാതെ നിങ്ങള്‍ എങ്ങനെ ഗർഭിണിയായി!’ എന്നായിരുന്നു അവരുടെ ചോദ്യം. പതിനെട്ടാം നൂറ്റാണ്ടിലെ ചോദ്യമാണത്. നിങ്ങളെല്ലാവരും ഷേക്സ്പിയർ നാടകങ്ങളുടെ കാലത്താണോ ജീവിക്കുന്നത്. എനിക്ക് മനസ്സിലാകുന്നില്ല.” ആ സമയത്ത് അക്കാലത്ത് തന്റെ ബോയ്ഫ്രണ്ടായ ഗൈയ്ക്ക് ഒപ്പമാണ് താമസിച്ചിരുന്നതെന്നും ആളുകള്‍ എങ്ങനെ ഇതറിഞ്ഞെന്ന് കണ്ട് ഞെട്ടിപ്പോയെന്നും കല്‍ക്കി കൂട്ടിച്ചേർത്തു.
ഞാൻ എന്റെ പങ്കാളിയോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. വർഷങ്ങളായി ഞങ്ങള്‍ ഒരുമിച്ചാണ്. ഞങ്ങള്‍ ഒരുമിച്ച് ഉറങ്ങാറുണ്ട്. ഞങ്ങള്‍ക്ക് ഒരു കുഞ്ഞുണ്ടായി, അത് സാധാരണമല്ലേ. എനിക്ക് തോന്നുന്നു, നമ്മള്‍ സമൂഹത്തില്‍ ചിലപ്പോള്‍ നുണകളിലാണ് ജീവിക്കുന്നതെന്ന്, അവിടെ ഇതൊന്നും സംഭവിക്കുന്നില്ലെന്ന് നമ്മള്‍ നടിക്കുന്നു. നമുക്ക് വലിയ ജനസംഖ്യയുണ്ട്, അല്ലേ? അതിനാല്‍ ഇവയൊക്കെ സംഭവിക്കുന്നതാണ്.”വിവാഹം കഴിക്കാൻ തനിക്ക് അല്‍പ്പം സമ്മർദ്ദമുണ്ടായിരുന്നെന്നും കല്‍ക്കി വെളിപ്പെടുത്തി. ‘
ഞാൻ ചെറുപ്പമായിരുന്നപ്പോള്‍ കുടുംബത്തില്‍ നിന്നുള്ള സമ്മർദ്ദം അനുഭവപ്പെട്ടിരുന്നു – വിവാഹം കഴിക്കൂ!’ മുൻപ്, കല്‍ക്കി സംവിധായകൻ അനുരാഗ് കശ്യപിനെ വിവാഹം കഴിച്ചിരുന്നു. എന്നാല്‍ നാല് വർഷത്തെ ദാമ്ബത്യത്തിന് ശേഷം 2015ല്‍ ദമ്ബതികള്‍ വിവാഹമോചനം നേടി.അടുത്തിടെ, 2017ല്‍ നടൻ അംഗദ് ബേദിയുമായി ഡേറ്റിംഗ് നടക്കുമ്ബോഴാണ് തന്റെ ആദ്യ കുട്ടിയായ മകള്‍ മെഹറിനെ ഗർഭം ധരിച്ചതെന്ന കാര്യം നേഹ ധൂപിയയും ഓർമ്മിച്ചു. ആ സമയത്തെ പ്രശ്നങ്ങളും നേഹ ഓർത്തെടുത്തു. തന്റെ ഉറ്റ സുഹൃത്ത് സോഹ അലി ഖാനെ പോലും പെട്ടെന്നുള്ള, രഹസ്യ വിവാഹത്തിന് ക്ഷണിച്ചിട്ടില്ലെന്ന് അവർ വെളിപ്പെടുത്തി.
എന്നിരുന്നാലും, നേഹ ഗർഭിണിയാണെന്ന് ആദ്യം അറിഞ്ഞത് സോഹയാണ്.”ഞാൻ ഗർഭിണിയാണെന്ന് ആദ്യം അറിഞ്ഞത് സോഹയാണ്. ഞങ്ങള്‍ ഒരു റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കുകയായിരുന്നു, കുനാല്‍ കെമ്മുവിനെ (സോഹയുടെ ഭർത്താവ്) കണ്ട് ഞാൻ ബോധംകെട്ടു വീണു. പിറ്റേന്ന് രാവിലെ ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടി, അപ്പോഴാണ് ഞാൻ ഗർഭിണിയാണെന്ന് ഞാൻ അവളോട് പറഞ്ഞത്,” ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നേഹ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. 2021ല്‍ നേഹയ്ക്കും അംഗദിനും ഗുരിഖ് എന്ന മകൻ കൂടി പിറന്നു