ബെംഗളൂരു: സേലം ഡിവിഷന് കീഴിൽ സുരക്ഷാ -അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ എറണാകുളം-കെ.എസ്.ആർ ബെംഗളൂരു ഇൻ്റർസിറ്റി എക്സ്പ്രസ് (12678) വഴിതിരിച്ചുവിടും.ഫെബ്രുവരി 4, 6, 18, 25 ദിവസങ്ങളിൽ പോത്തന്നൂർ, ഇരിഗൂർ വഴിയാണ് തിരിച്ചുവിടുക.ഈ ദിവസങ്ങളിൽ കോയമ്പത്തൂരിൽ ട്രെയിൻ നിർത്തില്ല. പകരം പോത്തന്നൂരിൽ താത്കാലിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
കോഴിക്കോട് ചേവരമ്ബലം ബൈപ്പാസില്‍ ഫുഡ് ഡെലിവറി ജീവനക്കാരൻ മരിച്ച നിലയില്‍;
ചേവരമ്ബലം ബൈപ്പാസില്‍ ഫുഡ് ഡെലിവറി ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉമ്മളത്തൂർ സ്വദേശി മിഥുനാണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ റോഡിനു സമീപത്തെ തോട്ടില്‍ അതിഥി തൊഴിലാളിയാണ് ബൈക്കും മൃതദേഹവും ആദ്യം കണ്ടത്. ഇയാള്‍ നാട്ടുകാരെ വിമറിയിക്കുകയും പിന്നാലെ പൊലീസ് സ്ഥലലത്തെത്തുകയും ചെയ്യുകയായിരുന്നു. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്.റോഡ് പണി പുരോഗമിക്കുന്നതിനു സമീപത്താണ് അപകടം. ഞായറാഴ്ച രാത്രി ഫുഡ് ഡെലിവറിക്കായി പോകുമ്ബോള്‍ അപകടത്തില്‍ പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.
വെളിച്ചക്കുറവും മുന്നറിയിപ്പ് ബോർഡില്ലാത്തതും ബാരിക്കേഡ് വെക്കാത്തതും അപകടത്തിനു കാരണമാകുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. രാത്രിയില്‍ ലോറി ഉള്‍പ്പെടെ റോഡരികില്‍ നിർത്തിയിടുന്നതും കാഴ്ച മറയ്ക്കുന്നുണ്ട്. രണ്ട് മാസം മുമ്ബും സമാനമായ അപകടം സംഭവിച്ചിരുന്നു. അന്ന് ബൈക്ക് യാത്രികന്റെ കൈ ഒടിഞ്ഞു.വർധിച്ചുവരുന്ന റോഡപകടങ്ങളില്‍ ആശങ്കയുണ്ടെന്നും അധികൃതർ ഇത് കുറയ്ക്കാനുള്ള നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. റോഡ് നിർമാണ കരാറുകാരുമായി സംസാരിച്ചെങ്കിലും ഡ്രൈവർമാർ ശ്രദ്ധിക്കണമെന്ന നിസംഗമായ മറുപടിയാണ് അവരില്‍നിന്ന് ലഭിച്ചതെന്നുംനാട്ടുകാർ ചൂണ്ടിക്കാണിച്ചു.