Home കേരളം എറണാകുളം ബെംഗളൂരു വന്ദേഭാരത് ആലപ്പുഴ വഴി തിരുവനന്തപുരം വരെ നീട്ടണം; റെയില്‍വേ മന്ത്രിക്ക് കത്ത് നൽകി കെസി വേണുഗോപാൽ

എറണാകുളം ബെംഗളൂരു വന്ദേഭാരത് ആലപ്പുഴ വഴി തിരുവനന്തപുരം വരെ നീട്ടണം; റെയില്‍വേ മന്ത്രിക്ക് കത്ത് നൽകി കെസി വേണുഗോപാൽ

by admin

ആലപ്പുഴ: പുതിയതായി ആരംഭിക്കുന്ന എറണാകുളം ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ്സ് ആലപ്പുഴ വഴി തിരുവനന്തപുരം വരെ നീട്ടണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. നവംബർ പകുതിയോടെയാണ് കേരളത്തിൽ പുതുതായി മറ്റൊരു വന്ദേഭാരത് എക്സ്പ്രസ്സ് കൂടിയെത്തുന്നത്. കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന ഏക വന്ദേ ഭാരത് എക്‌സ്പ്രസാണിത്. ഈ സര്‍വീസ് തിരുവനന്തപുരം വരെ നീട്ടിയാല്‍ അതിന്റെ പ്രയോജനം എറണാകുളം മുതല്‍ തെക്കോട്ടുള്ള ജില്ലക്കാര്‍ക്ക് കൂടി ലഭ്യമാകും. അതിനാൽത്തന്നെ ഈ സർവീസ് ആലപ്പുഴ വഴി തിരുവനന്തപുരം വരെ നീട്ടണമെന്ന ആവശ്യമുന്നയിച്ച് റെയില്‍ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തുനല്‍കിയതായി എംപി അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group