തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്കും തിരിച്ചും വന്ദേഭാരത് സ്പെഷല്‍ ട്രെയിനുകള്‍ അനുവദിച്ചു. എറണാകുളം-ഷൊർണൂർ-പാലക്കാട്-തിരുപ്പൂർ-സേലം വഴിയാണ് സർവിസുകള്‍. എറണാകുളം-ബംഗളൂരു വന്ദേഭാരത് സ്പെഷല്‍ (06001) ജൂലൈ 31 മുതല്‍ ആഗസ്റ്റ് 25 വരെ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് സർവിസ് നടത്തുക. എറണാകുളത്തുനിന്ന് ഉച്ചക്ക് 12.50ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 10ന് ബംഗളൂരുവിലെത്തും.
ആഗസ്റ്റ് എട്ടിനും 26നും ഇടയിലെ വ്യഴം, ശനി, തിങ്കള്‍ ദിവസങ്ങളില്‍ പുലർച്ച 5.30ന് ബംഗളൂരുവില്‍നിന്ന് പുറപ്പെടുന്ന ബംഗളൂരു-എറണാകുളം വന്ദേഭാരത് സ്പെഷല്‍ (06002) ഉച്ചക്ക് 2.20ന് എറണാകുളത്തെത്തും. ഇരു ദിശയിലേക്കും 12 സർവിസുകളാണ്ടാവുക. ഷൊർണൂർ, പാലക്കാട്, പോത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർ പേട്ട എന്നിങ്ങനെയാണ് സ്റ്റോപ്പുകള്‍.