ബെംഗളൂരു :എറണാകുളം ബെംഗളൂരു ഇന്റർസിറ്റി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന്റെ (12678) കോച്ചിനടിയിൽ ഇരുമ്പ് ദണ്ഡ് കുടുങ്ങി; പാളം തെറ്റാൻ വരെ സാ ധ്യതയുള്ള അപകടം സ്റ്റേഷൻ മാസ്റ്ററുടെ ഇടപെടലിനെ തുടർന്ന് ഒഴിവായി.
ഹീലലിഗെയിൽ എത്തിയ പ്പോൾ പാളത്തിൽ നിന്ന് അസ്വാഭാവിക ശബ്ദം ശ്രദ്ധയിൽപെട്ട സ്റ്റേഷൻ മാസ്റ്റർ ട്രെയിൻ ഉടൻ നിർത്താൻ ആവശ്യപ്പെടുകയായി രുന്നു. പരിശോധനയിൽ അഞ്ചാമത്തെ കോച്ചിനടിയിൽ നിന്ന് ഇരുമ്പു ദണ്ഡ് കണ്ടെടുത്തു. അട്ടിമറി ശ്രമമാണോ എന്നു കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.ചൊവ്വ രാത്രി 7.40നാണു സംഭവം. തുടർന്ന് ട്രെയിൻ മജസ്റ്റിക് കെഎസ്ആർ സിറ്റി സ്റ്റേഷനി ലെത്താൻ ഒന്നേകാൽ മണിക്കൂ റോളം വൈകി.
ആലപ്പുഴ സ്വദേശിയായ യുവാവ് ഹോസ് കോട്ടയിൽ തടാകത്തിൽ മുങ്ങിമരിച്ചു
ബെംഗളൂരു : ആലപ്പുഴ
സ്വദേശിയായ യുവാവ് തടാകത്തിൽ മുങ്ങിമരിച്ചു. ചന്തിരൂർ ദാറുൽ ഹിമായ വീട്ടിൽ മുഹമ്മദ് ഷരീഫി ന്റെ മകൻ മുഹമ്മദ് ഷഫീ ഖ് (19) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ഹൊസ് കോട്ടയിലായിരുന്നു അപകടം.ലുമാസ് കമ്പനി യിൽ പരിശീലനത്തിനായി എത്തിയ ഷഫീഖ് സഹപ
വർത്തകരായ 3 പേർക്കൊ പ്പമാണ് തടാകത്തിൽ നീ ന്താനെത്തിയത്.
ഹൊസ്കോട്ടയിലെ സ്വകാര്യ ആശുപത്രിയി ലെത്തിച്ചെങ്കിലും മരി ച്ചിരുന്നു.
പോസ്റ്റ്മോർട്ടത്തിന് ശേഷം ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകരുടെ സഹായ ത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി.
കബറടക്കം ഇന്ന് രാവിലെ 6നു ചന്തിരൂർ ജുമാമസ്ജിദ് കബർസ്ഥാനിൽ. മാതാവ്: സുബൈദ. സഹോദര ങ്ങൾ: സബീന, ഷഫ്ന ഷഹന