Home Uncategorized ബി.എം.പി പാര്‍ക്കില്‍ പ്രവേശനം തടഞ്ഞാല്‍ ജനങ്ങൾക്ക് പരാതിപ്പെടാം

ബി.എം.പി പാര്‍ക്കില്‍ പ്രവേശനം തടഞ്ഞാല്‍ ജനങ്ങൾക്ക് പരാതിപ്പെടാം

by admin

ബംഗളൂരു: ബി.ബി.എം.പിക്ക് കീഴിലെ പൊതു പാർക്കുകളില്‍ പ്രവർത്തന സമയങ്ങളില്‍ പ്രവേശനം നിഷേധിക്കപ്പെട്ടാല്‍ ജനങ്ങള്‍ റിപ്പോർട്ട് ചെയ്യണമെന്ന് ബി.ബി.എം.പി നിർദേശം പുറപ്പെടുവിച്ചു.2024 ജൂണില്‍, നഗരത്തിലുടനീളമുള്ള എല്ലാ പാർക്കുകളുടെയും സമയം പരിഷ്കരിച്ചിരുന്നു. ദിവസവും രാവിലെ അഞ്ചു മുതല്‍ രാത്രി 10 വരെ ബി.ബി.എം.പി പാർക്കുകള്‍ തുറന്നിരിക്കണമെന്നായിരുന്നു ഉത്തരവ്.പൊതുജനങ്ങളുടെ ആവശ്യത്തെ തുടർന്നാണ് സമയപരിഷ്‍കാരം.

അതേസമയം, ചില പാർക്കുകള്‍ പഴയ സമയപ്രകാരം സന്ദർശകരുടെ പ്രവേശനം നിയന്ത്രിക്കുന്നത് തുടരുന്നതായി പരാതികള്‍ ലഭിച്ചതായി ബി.ബി.എം.പി ഉദ്യോഗസ്ഥർ പറഞ്ഞു. രാവിലെ അഞ്ചു മുതല്‍ രാത്രി 10 വരെയുള്ള സമയങ്ങളില്‍ സന്ദർശനം നിയന്ത്രിക്കപ്പെട്ടാല്‍, ഫോട്ടോ തെളിവുകള്‍ സഹിതം പരാതികള്‍ സമർപ്പിക്കാം.

1533 എന്ന നമ്ബറില്‍ ഹെല്‍പ് ലൈനില്‍ വിളിച്ചോ, 94806 85700 എന്ന നമ്ബറിലേക്ക് വാട്സ്‌ആപ് വഴി സന്ദേശമയച്ചോ, സഹായ 2.0 മൊബൈല്‍ ആപ് ഉപയോഗിച്ചോ, comm@bbmp.gov.in അല്ലെങ്കില്‍ scfeccm2024@gmail.com എന്ന വിലാസത്തില്‍ ഫോട്ടോ തെളിവുകള്‍ സഹിതം ഇ-മെയില്‍ അയച്ചോ പരാതികള്‍ രജിസ്റ്റർ ചെയ്യാം.

രാത്രിയാകുമ്ബോള്‍ പ്രൊഫസറുടെ വീഡിയോ കോളെത്തും; വസ്‌ത്രം അഴിച്ചില്ലെങ്കില്‍ വിദ്യാര്‍ത്ഥിനിയെ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണി

വീഡിയോ കോളില്‍ വിദ്യാർത്ഥിനിയോട് വസ്‌ത്രം അഴിക്കാൻ ആവശ്യപ്പെട്ട സർക്കാർ കോളേജ് പ്രൊഫസർ അറസ്റ്റില്‍. ഉത്തർപ്രദേശിലാണ് സംഭവം.ലൈംഗികാതിക്രമ വകുപ്പ് പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.ഇന്നലെയാണ് സംഭവം പുറത്തുവരുന്നത്. ബിഎസ്‌സി അവസാന വർഷ വിദ്യാർത്ഥിനിയോടാണ് അദ്ധ്യാപകൻ വസ്‌ത്രം അഴിക്കാൻ ആവശ്യപ്പെട്ടത്. ഇല്ലെങ്കില്‍ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി.

തുടർന്ന് കുടുംബാംഗങ്ങള്‍ക്കും ജാട്ട് മഹാസഭയിലെ ചില അംഗങ്ങള്‍ക്കുമൊപ്പം യുവതി കോളേജിലെത്തി പ്രതിഷേധിച്ചു. ക്യാമ്ബസില്‍ പ്രതിഷേധം നടത്തിയ ഇവർ പ്രൊഫസർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ടു.വിദ്യാർത്ഥിനിയില്‍ നിന്ന് പരാതി ലഭിച്ചതോടെ പ്രൊഫസറെ കസ്റ്റഡിയിലെടുത്തതായി ഡിഎസ്‌പി രാജു കുമാർ പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏറെക്കാലമായി അദ്ധ്യാപകൻ രാത്രി കാലങ്ങളില്‍ വിളിക്കാറുണ്ടെന്നും അശ്ലീല സന്ദേശങ്ങള്‍ അയക്കാറുണ്ടെന്നും യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്.

പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് പറഞ്ഞതോടെയാണ് പ്രതികരിക്കാൻ തീരുമാനിച്ചത്. പ്രൊഫസർ അയച്ച വോയിസ് മെസേജുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ കൈവശമുണ്ടെന്നും യുവതി അവകാശപ്പെട്ടു.വിദ്യാർത്ഥിനിയില്‍ നിന്ന് പരാതി ലഭിച്ചതോടെ ആഭ്യന്തര അന്വേഷണ സമിതി രൂപീകരിച്ചതായി കോളേജ് പ്രിൻസിപ്പല്‍ അറിയിച്ചു. യൂണിവേഴ്‌സിറ്റി നിയമങ്ങള്‍ക്ക് അനുസൃതമായായിരിക്കും അന്വേഷണം നടക്കുകയെന്നും അദ്ദേഹം പറഞ്ഞു

You may also like

error: Content is protected !!
Join Our WhatsApp Group