Home Featured എന്തിരൻ സിനിമ കോപ്പിയടി കേസ്: സംവിധായകൻ ശങ്കറിന്റെ 10.11 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

എന്തിരൻ സിനിമ കോപ്പിയടി കേസ്: സംവിധായകൻ ശങ്കറിന്റെ 10.11 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

by admin

രജനികാന്ത് നായകനായ സൂപ്പർ ഹിറ്റ് ചിത്രം എന്തിരന്റെ പകർപ്പവകാശവുമായി ബന്ധപ്പെട്ട കേസിൽ സംവിധായകനും നിർമാതാവുമായ എസ് ശങ്കറിന്റെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. ശങ്കറിന്റെ പേരിലുള്ള 10.11 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ പ്രകാരമാണ് നടപടി.ആരൂർ തമിഴ്നാടൻ എന്ന വ്യക്തിയാണ് ശങ്കറിനെതിരെ പരാതി നൽകിയത്. തന്റെ ‘ജി​ഗുബ’ എന്ന കഥയുമായി സാമ്യമുള്ള കഥയാണ് എന്നായിരുന്നു തമിഴ്നാടന്റെ ആരോപണം.

2011-ലാണ് പരാതി നൽകിയത്. തുടർന്ന് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നടത്തിയ അന്വേഷണത്തിൽ പരാതിക്കാരന്റെ ആരോപണം ശരിയാണെന്ന് തെളിഞ്ഞു. കൂടാതെ എന്തിരൻ സിനിമയിലൂടെ 11. 5 കോടി രൂപ ശങ്കറിന് പ്രതിഫലമായി ലഭിച്ചിരുന്നുവെന്നും കണ്ടെത്തി.10 കോടി വിലമതിക്കുന്ന ശങ്കറിന്റെ പേരിലുള്ള മൂന്ന് വസ്തുവകകളാണ് കണ്ടുകെട്ടിയിരിക്കുന്നത്. 1957-ലെ പകർപ്പവകാശ നിയമവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളും ശങ്കറിനെതിരെ ചുമത്തിയിട്ടുണ്ട്.

ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവയ്ക്കായി ശങ്കറിന് 11.5 കോടി രൂപ പ്രതിഫലം ലഭിച്ചുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി ഇ.ഡി. അറിയിച്ചു. പരാതിക്കാരൻ എഴുതിയ ജുഗിബ എന്ന കഥയ്ക്ക് എന്തിരന്റെ കഥയുമായി സാമ്യമുള്ളതായി ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ അന്വേഷണത്തിൽ വ്യക്തമായി.1957-ലെ പകർപ്പവകാശ നിയമത്തിന്റെ 63-ാം വകുപ്പ് പ്രകാരമുള്ള കുറ്റമാണ് ശങ്കർ ചെയ്തതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇത് പി.എം.എൽ.എ. പ്രകാരം ഷെഡ്യൂൾഡ് ഒഫൻസിന് കീഴിൽ വരുന്നതാണ്. ഇതേത്തുടർന്നാണ് ഇ.ഡിയുടെ നടപടി.

You may also like

error: Content is protected !!
Join Our WhatsApp Group