Home Featured എഞ്ചിനീറിംഗ് വിദ്യാര്‍ത്ഥികള്‍ വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ച സംഭവം: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എഞ്ചിനീറിംഗ് വിദ്യാര്‍ത്ഥികള്‍ വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ച സംഭവം: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

by admin

ഇടുക്കി അരുവികുത്ത് വെള്ളച്ചാട്ടത്തില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ച സംഭഴത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.വിദ്യാര്‍ത്ഥികള്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ അപകടം സംഭവിച്ചതാകാം എന്നായിരുന്നു പ്രാഥമിക നിഗമനം.ഇന്നലെ വൈകിട്ടോടെയാണ് മുട്ടം എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ഥികളായ ഡോണല്‍ ഷാജി, അക്സാ റെജി എന്നിവരുടെ മൃതദേഹങ്ങള്‍ അരുവികുത്ത് വെള്ളച്ചാട്ടത്തില്‍ നിന്നും കണ്ടെത്തുകയായിരുന്നു. ഇന്നലെ രാവിലെ മുതല്‍ ഇരുവരെയും കാണാനില്ലായിരുന്നെന്നാണ് സഹപാഠികള്‍ പറയുന്നത്.ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല.

അതേസമയം, വെള്ളച്ചാട്ടത്തിന് സമീപം വസ്ത്രങ്ങളും ഫോണും കണ്ട പ്രദേശവാസികള്‍ അഗ്‌നി രക്ഷാ സേനയെ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടു വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്.ഇടുക്കി മുരിക്കാശ്ശേരി കൊച്ചുകരോട്ട് ഡോണല്‍ ഷാജി (22) മുട്ടം എഞ്ചിനീയറിങ് കോളേജിലെ മൂന്നാം വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ്. ഇതേ കോളജിലെ ഒന്നാം വര്‍ഷ സൈബര്‍ സെക്യൂരിറ്റി വിദ്യാര്‍ത്ഥിനിയാണ് അക്സാ റെജി. കൊല്ലം തലവൂര്‍ മഞ്ഞക്കാല സ്വദേശിനിയാണ് പെണ്‍കുട്ടി. വീട്ടിലേക്ക് പോവുകയാണെന്നറിയിച്ചാണ് പെണ്‍കുട്ടി ഹോസ്റ്റലില്‍ നിന്നും രാവിലെ പോയത്.

അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ നിന്നു മൂന്നു കിലോ മീറ്റര്‍ ദൂരത്താണ് കോളേജ് സ്ഥിതി ചെയ്യുന്നത്. ഇരുവരുടെയും ഫോണ്‍ കരയില്‍ കണ്ടെത്തിയതാണ് സംശയത്തിനിടയാക്കിയത്. ഏറെ നേരം ഫോണ്‍ കരയില്‍ ഉണ്ടായതോടെ അപകടത്തില്‍പ്പെട്ടെന്ന് നാട്ടുകാര്‍ക്ക് സംശയമായി. തുടര്‍ന്ന് തൊടുപുഴയില്‍ നിന്നും അഗ്‌നിരക്ഷാസേനയെ വിളിച്ചുവരുത്തി തിരച്ചില്‍ ആരംഭിച്ചു. തുടര്‍ന്ന് വൈകീട്ട് ആറരയോടെ ഡോണലിന്റെ മൃതദേഹം കണ്ടെത്തി. വൈകീട്ട് 7.50-ഓടെ അക്സയുടെ മൃതദേഹവും കണ്ടെടുത്തു.അരുവിക്കുത്ത് വെള്ളച്ചാട്ടം കുത്തൊഴുക്കും നിരവധി കയങ്ങളുമുള്ള പ്രദേശമാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ഇരുവരുടെയും മൃതദേഹം തൊടുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചെങ്കില്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.

You may also like

error: Content is protected !!
Join Our WhatsApp Group