ബെംഗളൂരു കോവിഡ് കണക്കുകൾ ഉയരുന്ന സാഹചര്യ ത്തിൽ ബെംഗളൂരുവിലെ എൻജിനീയറിങ് കോളജുകളിലെ വിദ്യാർഥികൾ റഗുലർ ക്ലാസുകൾ ബഹിഷ്കരിച്ചു. കഴിഞ്ഞയാഴ്ച സർക്കാർ പുറത്തിറക്കിയ സുരക്ഷാ മാർഗ നിർദേശങ്ങൾ പ്രകാരം മെഡിക്കൽ, പാരാമെഡിക്കൽ കോഴ്സുകൾക്കും 10-12 വരെയുള്ള വിദ്യാർഥികൾക്കുമാണ് ബെംഗളുരുവിൽ റഗുലർ ക്ലാസ് നിർബന്ധമാക്കിയിരുന്നത്.
എന്നാൽ വിവിധ കമ്പനികൾ ക്യാംപസ് റിക്രൂട്മെന്റും മറ്റും നടത്തുന്ന സമയമായതിനാൽ എൻജിനീയറിങ് കോളജുകളും തുറന്നു പ്രവർത്തിക്കാൻ അനു മതി നൽകണമെന്ന് ആവശ്യം ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് ഇവ കൂടി തുറക്കാൻ സർക്കാർ അനുവദി ച്ചത്. എന്നാൽ നഗരത്തിൽ കോവിഡ് വ്യാപനം പരിധിവിട്ടുയരുന്ന പശ്ചാത്തലത്തിൽ എൻജിനീയറിങ് കോളജുകളി ലെ ഹാജർനില നന്നേ കുറവാണെന്നതാണ് നിലവിലെ സാഹ ചര്യം.