Home Featured പുരുഷ സുഹൃത്ത് സ്വകാര്യചിത്രങ്ങൾ കൂട്ടുകാർക്ക് അയച്ചു കൊടുത്തു, എൻജീനീയറിങ് വിദ്യാർഥി ആത്മഹത്യ ചെയ്തു

പുരുഷ സുഹൃത്ത് സ്വകാര്യചിത്രങ്ങൾ കൂട്ടുകാർക്ക് അയച്ചു കൊടുത്തു, എൻജീനീയറിങ് വിദ്യാർഥി ആത്മഹത്യ ചെയ്തു

by admin

വാറങ്കൽ: തെലങ്കാനയിലെ വാറങ്കലിൽ 20 കാരിയായ എൻജിനീയറിംഗ് വിദ്യാർഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പുരുഷ സുഹൃത്ത് സ്വകാര്യ ചിത്രങ്ങൾ മറ്റുള്ളവരുമായി പങ്കുവെച്ചതിനെ തുടർന്നാണ് രക്ഷിത ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമി​ക ​നി​ഗമനം. ഫെബ്രുവരി 22ന് യുവതിയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് പരാതി നൽകിയിരുന്നു. തുടർന്ന് ചെന്നൈയിൽ നിന്ന് പെൺകുട്ടി  പരാതിയെ കുറിച്ച് അറിഞ്ഞ് ചെന്നൈയിലായിരുന്ന യുവതി മാതാപിതാക്കളോട് സംസാരിച്ച് ഫെബ്രുവരി 23ന് വീട്ടിലേക്ക് മടങ്ങി. നർസാംപേട്ടിലെ ജയമുഖി എൻജിനീയറിങ് കോളേജിലെ വിദ്യാർഥിയാണ് രക്ഷിത. 

സീനിയർ വിദ്യാർഥിയായ രാഹുൽ എന്ന യുവാവുമായി രക്ഷിതക്ക് സൗഹൃദമുണ്ടായിരുന്നു. എന്നാൽ, അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ഇരുവരും ബന്ധം അവസാനിപ്പിച്ചു. ഇതിൽ പ്രകോപിതനായി ആൺസുഹൃത്ത് രക്ഷിതയുടെ സ്വകാര്യ ചിത്രങ്ങൾ സുഹൃത്തുക്കൾക്ക് പങ്കിടുകയായിരുന്നു. തുടർന്നാണ് പെൺകുട്ടിയെ ഞായറാഴ്ച വൈകുന്നേരം ബന്ധുവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ അലോക്യ, രാഹുൽ, യശ്വന്ത് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസം, ഒന്നാം വർഷ ബിരുദാനന്തര മെഡിക്കൽ വിദ്യാർഥിനി വാറങ്കൽ സീനിയറായ ഡോക്ടറുടെ പീഡനത്തെത്തുടർന്ന് ആത്മ​ഹത്യ ചെയ്തിരുന്നു. ഞായറാഴ്ച രാത്രി സർക്കാർ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞയാഴ്ച തെലങ്കാനയിലെ ഹോസ്റ്റൽ മുറിയിൽ അവസാന വർഷ എംബിബിഎസ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 

You may also like

error: Content is protected !!
Join Our WhatsApp Group