Home Uncategorized സൈബർ ക്രൈം തട്ടിപ്പ് ; എൻജിനിയറിൽനിന്ന് 1.20 കോടി രൂപ തട്ടിയെടുത്തു

സൈബർ ക്രൈം തട്ടിപ്പ് ; എൻജിനിയറിൽനിന്ന് 1.20 കോടി രൂപ തട്ടിയെടുത്തു

by admin

മൈസൂരു : ദിവസങ്ങളായുള്ള ആസൂത്രിതമായ സൈബർ ക്രൈം തട്ടിപ്പിലൂടെ എൻജിനിയറിൽനിന്ന് 1.20 കോടി രൂപ തട്ടിയെടുത്തു. മൈസൂരു നഗരവികസന അതോറിറ്റി(മുഡ)യിലെ വിരമിച്ച അസി. എക്സിക്യുട്ടീവ് എൻജിനിയറിൽനിന്ന് സിബിഐ, എൻഫോഴ്സ്മെന്റ്റ് ഡയറക്ടറേറ്റ്, ആദായനികുതി വകുപ്പ് എന്നിവയുൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്ഥരായിച്ചമഞ്ഞാണ് പണം തട്ടിയെടുത്തത്. സിബിഐ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയ ഒരാൾ എൻജിനിയറെ ഒരുമാസംമുൻപ് വീഡിയോ കോൾ നടത്തിയാണ് തട്ടിപ്പാരംഭിച്ചത്.

നരേഷ് ഗോയലിനെ മുംബൈയിൽനിന്ന് അറസ്റ്റുചെയ്തിട്ടുണ്ടെന്നും വിരമിച്ച എൻജിനിയറുമായി 20 ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയതായി ഇയാൾ സമ്മതിച്ചെന്നുംപറഞ്ഞാണ് തട്ടിപ്പുതുടങ്ങിയത്.ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ ഫോട്ടോകളടങ്ങിയ വാട്‌സാപ്പ്* സന്ദേശങ്ങളും അവർ എൻജിനിയർക്ക് അയച്ചു.

നിങ്ങള്‍ക്ക് കണ്ണുകാണില്ലേ? ഒരു കൂസലുമില്ലാതെ കള്ളവണ്ടി കയറി യുവതി; ടിക്കറ്റ് ചോദിച്ച്‌ ടിടിഇയെ അടിക്കാൻ ശ്രമം, വീഡിയോ വൈറല്‍

ടിക്കറ്റില്ലാതെ ട്രെയിനില്‍ കയറി യാത്ര ചെയ്ത ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ വൈറലായികൊണ്ടിരിക്കുന്നത്.ദൃശ്യങ്ങളില്‍ ടിടിഇയുമായി യുവതി തർക്കിക്കുകയും ചെയ്യുന്നുണ്ട്. ഒരു കൂസലുമില്ലാതെ ഇരിക്കുന്ന യുവതിയുടെ പെരുമാറ്റം ആളുകളില്‍ രോക്ഷം കൊള്ളിച്ചു. യുവതി, ടിക്കറ്റ് ചോദിച്ച ഉദ്യോഗസ്ഥനോട് കയർത്ത് സംസാരിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്.വീഡിയോ വലിയ വിമർശനങ്ങള്‍ക്ക് വഴിവെച്ചു. ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടപ്പോള്‍ ‘അന്ധേ ഹോ ക്യാ’ (നിങ്ങള്‍ക്ക് കണ്ണുകാണില്ലേ?) എന്ന് ചോദിച്ച്‌ യുവതി തട്ടിക്കയറുകയും ജീവനക്കാരൻ തന്നോട് മോശമായി പെരുമാറിയെന്ന് പറഞ്ഞ് സംഭാഷണം വഴിതിരിച്ചുവിടാൻ ശ്രമിക്കുകയും ചെയ്തു.

എന്നാല്‍, മറ്റ് യാത്രക്കാർ ജീവനക്കാരന് പിന്തുണ നല്‍കി.ശബ്ദം കുറച്ച്‌ സംസാരിക്കാനും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാനും യാത്രക്കാർ യുവതിയോട് ആവശ്യപ്പെട്ടു. ‘ആരോടും എന്തും പറയാനും ചെയ്യാനും കഴയില്ല, സ്ത്രീകളുടെ അവകാശങ്ങള്‍ ദുരുപയോഗം ചെയ്യരുതെന്ന് വരെ സഹയാത്രികര്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ യാത്രക്കാർ പന്നത് വീഡിയോയില്‍ വ്യക്തമാണ്.വീഡിയോയുടെ അവസാനം യുവതി ജീവനക്കാരനെ അടിക്കാൻ ശ്രമിക്കുന്നത് കാണാം.

ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയും റെയില്‍വേ ജീവനക്കാരനോട് മോശമായി പെരുമാറുകയും ചെയ്യുന്നു. ‘നിങ്ങള്‍ ജയിലില്‍ പോകും’ എന്നും ജീവനക്കാരൻ യുവതിയോട് പറഞ്ഞു. മറ്റൊരു എക്സ് ഉപഭോക്താവാണ് വീഡിയോ പങ്കുവെച്ചത്. ‘ആദ്യം, അവർ ടിക്കറ്റില്ലാതെയാണ് യാത്ര ചെയ്യുന്നത്. രണ്ടാമതായി, ഈ മനോഭാവത്തോടെയാണ് പെരുമാറുന്നത്. അവർക്ക് ഒന്നും സംഭവിക്കില്ലെന്ന് അവർക്കറിയാം.സ്ത്രീ ശാക്തീകരണത്തിന്റെ പേരില്‍ നിയമത്തെ ദുരുപയോഗം ചെയ്യുകയാണ്. എന്ത് നടപടി സ്വീകരിക്കും?’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചത്. അതേസമയം, വീഡിയോ വൈറലായതിനെ തുടർന്ന്, റെയില്‍വേ സേവ തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പ്രതികരിക്കുകയും സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group