ചെന്നൈ: നഗരത്തിലെ പ്രമുഖ കെമിക്കൽ കമ്പനിയുടെ പേരിൽ ആൾമാറാട്ടം നടത്തി പണം തട്ടിയ യുവാവിനെ ക്രൈം ബ്രാഞ്ച് പോലിസ് അറസ്റ്റ് ചെയ്തു. സൻമാർ മെട്രിക്സ് മെറ്റൽസ് എന്ന കമ്പനിയുടെ പേരിൽ വ്യാജരേഖ ചമച്ച് വഞ്ചന നടത്തിയ ഇവിടുത്തെ മുൻ ജീവനക്കാരനായ എൻജിനിയറായ വെല്ലൂർ സ്വദേശി പ്രഭു (32) ആണ് അറസ്റ്റിലായത്.