മൈസൂരു : മൈസൂരു ഇൻഫോസിസ് കാംപസിൽ നിന്ന് വീണ്ടും ട്രെയിനികളെ പിരിച്ചുവിട്ടു.45 ട്രെയിനികളെയാണ് ഇപ്പോൾ പിരിച്ചുവിട്ടിരിക്കുന്നത്.രണ്ടുമാസംമുൻപ് 350-ഓളംപേരെ കമ്പനി പിരിച്ചുവിട്ടിരുന്നു. പരിശീലനക്കാലയളവിൽ ട്രെയിനികൾക്കായി നടത്തുന്ന മൂല്യനിർണയ പരീക്ഷയിൽ യോഗ്യത നേടാത്തവരെയാണ് പിരിച്ചുവിട്ടതെന്നാണ് മാനേജ്‌മെന്റ് പറയുന്നത്.
രണ്ടുമാസത്തിനുമുൻപുള്ള കൂട്ടപിരിച്ചുവിടലിൽ മാനേജ്മെന്റിനുനേരേ ഐടി യൂണിയൻ രംഗത്തുനിന്നടക്കം പ്രതിഷേധമുയർന്നിരുന്നു.യൂണിയന്റെ പരാതിയിൽ സംസ്ഥാന തൊഴിൽമന്ത്രാലയം ഇൻഫോസിസിലെത്തി തെളിവുമെടുത്തിരുന്നു.
എന്നാൽ, വിഷയത്തിൽ തൊഴിൽമന്ത്രാലയം കമ്പനിക്ക് ‘ക്ലീൻചിറ്റാ’ണ് നൽകിയത്.ട്രെയിനികളുടെ പുറത്താക്കലുമായി ബന്ധപ്പെട്ട് തൊഴിൽ നിയമലംഘനം നടന്നില്ലെന്നായിരുന്നു അന്ന് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട്.ട്രെയിനികൾക്ക് തൊഴിൽനിയമങ്ങൾ ബാധകമല്ലെന്നായിരുന്നു റിപ്പോർട്ടിലെ പരാമർശം.
യു.പിയില്‍ യുവാവ് ഭാര്യയെ കാമുകനെക്കൊണ്ട് വിവാഹം കഴിപ്പിച്ച സംഭവത്തില്‍ ട്വിസ്റ്റ്
ഉത്തർപ്രദേശിലെ ഒരു യുവാവ് ഭാര്യയെ കാമുകന് വിവാഹം ചെയ്തു കൊടുത്ത വാർത്ത വൈറലായിരുന്നു. എന്നാല്‍ സംഭവത്തില്‍ ഒരു ട്വിസ്റ്റ് ഉണ്ടായിരിക്കുകയാണെന്നാണ് വിവരം.ബബ്‌ലു എന്ന യുവാവ് തന്‍റെ ഭാര്യയായ രാധികക്ക് വികാസ് എന്നയാളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിന് പകരം, ഭാര്യയെ കാമുകനായ വികാസിനെ വിവാഹം കഴിക്കാൻ അനുവദിക്കുകയായിരുന്നു ബബ്‌ലു. ഭാര്യയെ ഉടനടി ക്ഷേത്രത്തില്‍ കൊണ്ടുപോയി ആചാരപ്രകാരം കാമുകന് വിവാഹം ചെയ്തുകൊടുക്കുകയായിരുന്നു.
ഈ അത്യപൂർവ വിവാഹത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ബബ്‌ലു വികാസിന്റെ വീട്ടിലേക്ക് എത്തി രാധികയെ തിരികെ കൊണ്ടുപോകുകയായിരുന്നു. ഏഴും രണ്ടും വയസ്സുള്ള രണ്ട് കുട്ടികളെ പരിപാലിക്കാൻ ബുദ്ധിമുട്ടുകയാണെന്ന് ബബ്‌ലു പറഞ്ഞതായി റിപ്പോർട്ടുണ്ട്. തുടർന്ന് വികാസും കുടുംബവും രാധികയെ ബബ്‌ലുവിനൊപ്പം മടങ്ങാൻ അനുവദിച്ചു.
കുടുംബം തുടക്കം മുതല്‍ തന്നെ വിവാഹത്തെ എതിർത്തിരുന്നുവെന്നും ബബ്‌ലു തന്റെ കുട്ടികളെ കൊണ്ടുവന്നപ്പോള്‍, രാധിക മടങ്ങുന്നത് തടയാൻ കഴിഞ്ഞില്ലെന്നും വികാസിന്റെ അമ്മ ഗായത്രി പറഞ്ഞു. വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം തന്നെ രാധിക തിരിച്ചു പോയെന്നും ബബ്‌ലു കൂട്ടിക്കൊണ്ടുപോകാൻ വന്നു. കുട്ടികളെ ഒറ്റക്ക് പരിപാലിക്കാൻ കഴിയില്ലെന്നും തന്റെ തെറ്റ് തനിക്ക് മനസ്സിലായെന്നും പറഞ്ഞതായും ഗായത്രി പറഞ്ഞു.വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഭാര്യ കുറ്റമറ്റവളാണെന്ന് തനിക്ക് മനസ്സിലായതായി ബബ്‌ലു പറഞ്ഞു. ഭാര്യമാർ ഭർത്താക്കന്മാരെ കൊല്ലുന്ന സംഭവങ്ങള്‍ കണ്ട് താൻ ഭയപ്പെടുന്നുവെന്നും രണ്ടുപേർക്കും സമാധാനമായി ജീവിക്കാൻ വേണ്ടി ഭാര്യയെ കാമുകനുമായി വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചു എന്നുമായിരുന്നു ആദ്യം പറഞ്ഞത്.