Home കേരളം ജീവനക്കാർ പണിമുടക്കുന്നു; ഇന്ന് അന്തർ സംസ്ഥാന ബസ് സർവീസ് റദ്ദാക്കും-ലക്ഷ്വറി ബസ് ഓണേഴ്‌സ് അസോസിയേഷൻ കേരള

ജീവനക്കാർ പണിമുടക്കുന്നു; ഇന്ന് അന്തർ സംസ്ഥാന ബസ് സർവീസ് റദ്ദാക്കും-ലക്ഷ്വറി ബസ് ഓണേഴ്‌സ് അസോസിയേഷൻ കേരള

by admin

കൊച്ചി:വാളയാർ വഴി സർവീസ് നടത്തുന്ന അന്തർസംസ്ഥാന ബസ്സുകളെയും ജീവനക്കാരെയും ആക്രമിക്കുന്ന നടപടികളിൽ പ്രതിഷേധിച്ചുകൊണ്ട് വ്യാഴാഴ്ച ജീവനക്കാർ പണിമുടക്കി കൊണ്ട് സർവീസ് നിർത്തിവയ്ക്കുന്നു .ജീവനക്കാർ പണിമുടക്കുന്നതിന് തുടർന്ന് ഇന്ന് വാളയാർ വഴി കേരളത്തിലേക്കും കേരളത്തിൽ നിന്നുമുള്ള മുഴുവൻ സർവീസുകളും റദ്ദാക്കാൻ ലക്ഷ്വറി ബസ് ഓണേഴ്സ് അസോസിയേഷൻ കേരള സംസ്ഥാന സമിതി തീരുമാനിച്ചു. ഞായറാഴ്‌ച രാത്രി ബാംഗ്ലൂരിലേക്കും ചെന്നൈയിലേക്കു നിറയെ യാത്രക്കാരുമായി പോയ വാഹനങ്ങളെ തമിഴ്നാട് എൽ ആൻ്റ് ടി ബൈപ്പാസിൽ മുപ്പതോളം വരുന്ന ഗുണ്ടകൾ തമിഴ്‌നാട് കേന്ദ്രീകരിച്ച് കേരളത്തിലേക്ക്സർവീസ് നടത്തുന്ന വാഹന ഉടമയുടെ നേതൃത്വത്തിൽ തടയുകയും ഡ്രൈവറെ മർദ്ദിക്കുകയും ചെയ്‌ത സംഭവം ഉണ്ടായി.ചൊവ്വാഴ്ച രാത്രി കോയമ്പത്തൂർ ടൗണിൽ വച്ച് ചെന്നൈയിലേക്ക് പോയ വാഹനം ഗുണ്ടകളുടെ നേതൃത്വത്തിൽ പിടികൂടി കൊണ്ടുപോയി മണിക്കൂറുകളോളം തടഞ്ഞു നിർത്തിയ സംഭവമുണ്ടായി.ബുധനാഴ്‌ച വൈകിട്ട് ഏഴുമണിക്ക് ചെന്നൈയിൽനിന്ന് കേരളത്തിലേക്ക് പുറപ്പെടാൻ നിന്ന് വാഹനം തടഞ്ഞുകൊണ്ട് ജീവനക്കാരെ ഭീഷണിപ്പെടുത്തുക കൂടി ചെയ്തതോടുകൂടിയാണ് അന്തർ സംസ്ഥാന ബസ്സിലെ ജീവനക്കാരുടെ കൂട്ടായ്മ ഇന്ന് വ്യാഴാഴ്ച പണിമുടക്കാൻ തീരുമാനിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group