ബെംഗളൂരു : ബെലഗാവി തഹസിൽദാരുടെ ചേംബറിൽ ജീവനക്കാരനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. സെക്കൻഡ് ഡിവിഷൻ അസിസ്റ്റൻ്റായ രുദ്രണ്ണ യാദവന്നാവർ (35) ആണ് മരിച്ചത്.ബെലഗാവി റിസാൽദർ ഗല്ലിയിലെ തഹസിൽദാർ ഓഫീസിലാണ് സംഭവം. സ്ഥലംമാറ്റം ലഭിച്ച ദിവസമാണ് രുദ്രണ്ണ ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു. തഹസിൽദാർ ബസവരാജ് നഗരാൾ, അശോക് കബ്ബാലിഗർ, സോമു എന്നിവരാണ് തന്റെ മരണത്തിന് ഉത്തരവാദികളെന്ന് ആരോപിച്ച് ഓഫീസ് ജീവനക്കാരുടെ സാമൂഹികമാധ്യമഗ്രൂപ്പിൽ ആത്മഹത്യക്കുറിപ്പ് പോസ്റ്റ്ചെയ്തിരുന്നു.
ഇതിലൊരാൾ മന്ത്രിയുടെ പേഴ്സണൽ സെക്രട്ടറിയാണെന്ന് സൂചനയുണ്ട്.തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് ജീവനൊടുക്കാൻപോവുകയാണെന്ന കുറിപ്പ് പോസ്റ്റ്ചെയ്തത്. ചൊവ്വാഴ്‌ച രാവിലെ ഓഫീസിലെ ശുചീകരണജീവനക്കാരാണ് മൃതദേഹം കണ്ടത്. ഓഫീസിൽ ഒട്ടേറെ അനീതി നടക്കുന്നുണ്ടെന്നും ഇതിനെതിരേ ജീവനക്കാരെല്ലാവരും ഒറ്റക്കെട്ടായി പോരാടണമെന്നും കുറിപ്പിൽ പറഞ്ഞു.
രുദ്രണ്ണയെ സൗന്ദട്ടിയിലേക്കായിരുന്നു സ്ഥലംമാറ്റിയത്. ഇത് ഒഴിവാക്കാൻ മകൻ ശ്രമിച്ചുവരുകയായിരുന്നുവെന്നും ഇതിനായി ആർക്കോ രണ്ടുലക്ഷം രൂപ കൈക്കൂലി നൽകിയിരുന്നുവെന്നും അമ്മ മല്ലയ്യ പറഞ്ഞു. തിങ്കളാഴ്ച രാത്രി ഭക്ഷണംകഴിക്കുന്നതിനിടെ മകന്റെ ഫോണിലേക്ക് കോൾവന്നെന്നും ഉടൻതന്നെ നടക്കാനിറങ്ങുകയാണെന്ന് പറഞ്ഞ് പുറത്തേക്കുപോയതായും അമ്മ പറഞ്ഞു.
മൂന്നുവയസുകാരിയെ കാറില്‍ മറന്നുവച്ച്, പാര്‍ട്ടിക്ക് പോയി; നാലുമണിക്കൂറിന് ശേഷം കണ്ടെത്തിയത് ജീവനറ്റ്
മൂന്നു വയസുകാരിയെ കാറില്‍ ശ്വാസം മുട്ടി മരിച്ചു. മീററ്റിലെ കാങ്കർഖേഡയിലാണ് സംഭവം. പിതാവിന്റെ സുഹൃത്ത് കുഞ്ഞിനെ കാറില്‍ മറന്നുവച്ച് പാർട്ടിക്ക് പോയതിന് പിന്നാലെയാണ് ശ്വാസം കിട്ടാതെ കുഞ്ഞ് മരിച്ചത്.കുട്ടിയെ കാണാതായതിന് തുടർന്ന് കുടുംബം തെരച്ചില്‍ നടത്തിയിരുന്നു. നാലുമണിക്കൂറിന് ശേഷമാണ് കാറില്‍ കണ്ടെത്തുന്നത്. പൊലീസ് മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു.സഹപ്രവർത്തകനായ സൈനികനെതിരെയാണ് കുട്ടിയുടെ പിതാവ് അശ്രദ്ധയാരോപിച്ച് പരാതി നല്‍കിയത്. പൊലീസ് മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. സോംബീർ പൂനിയ ആണ് പരാതി നല്‍കിയത്.
ഹരിയാന സ്വദേശിയായ ഇദ്ദേഹവും കുടുംബവും നാലുവർഷമായി ഫസർപൂരിലെ രാജേഷ് എൻക്ലേവിലെ സൈനിക കോളനിയിലാണ് താമസിക്കുന്നത്. ഒർഡൻസ് യൂണിറ്റിലാണ് സേംബീർ ജോലി ചെയ്യുന്നത്. രണ്ടു പെണ്‍മക്കളില്‍ മൂന്നു വയസുകാരി വാർത്തികയാണ് മരിച്ചത്. മൂന്നുമാസം പ്രായമുള്ള ഭവിയാണ് മറ്റൊരു മകള്‍.മകള്‍ വീട്ടുമുറ്റത്ത് സുഹൃത്ത് നരേഷിനൊപ്പം കളിക്കുകയായിരുന്നു. നരേഷും ഇവരുടെ ക്വാർട്ടേഴ്സിന് തൊട്ടുമുകളിലായിരുന്നു താമസിച്ചിരുന്നത്. വർത്തികയുമായി കാറില്‍ ഒരു റൈഡിന് പോകുന്ന കാര്യം കുഞ്ഞിന്റെ അമ്മ ഋതുവിനോട് പറഞ്ഞെങ്കിലും ഇവർ സമ്മതിച്ചിരുന്നില്ല.
എന്നാല്‍ പിന്നീട് നരേഷ് കുഞ്ഞുമായി പുറത്തുപോവുകയായിരുന്നു. റോഹട്ട റോഡിലായിരുന്നു യാത്ര.ഇവിടെ വച്ച് സുഹൃത്തുക്കള്‍ക്കൊപ്പം പോയ നരേഷ് കുഞ്ഞിനെ കാറിലിരുത്തി ലോക്ക് ചെയ്യുകയായിരുന്നു. രാവിലെ 10.15നാണ് ഇയാള്‍ കുഞ്ഞിനൊപ്പം പുറത്തുപോയത് ഉച്ചയ്‌ക്ക് രണ്ട് മണിക്ക് ശേഷവും തിരികെ എത്താതിരുന്നതോടെയാണ് കുടംബം തെരച്ചില്‍ ആരംഭിച്ചത്. നരേഷിനെ ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം ഡ്യൂട്ടില്‍ എന്നാണ് പറഞ്ഞത്.