Home Uncategorized എമ്ബുരാനെ ഏറ്റെടുത്ത് കര്‍ണാടകയും, നേടിയത് കോടികള്‍, കണക്ക് പുറത്ത് വിട്ട് ഹൊംബാലെ ഫിലിംസ്

എമ്ബുരാനെ ഏറ്റെടുത്ത് കര്‍ണാടകയും, നേടിയത് കോടികള്‍, കണക്ക് പുറത്ത് വിട്ട് ഹൊംബാലെ ഫിലിംസ്

by admin

മോഹൻലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ പുതിയ ചിത്രമാണ് എമ്ബുരാൻ. ഒരു വശത്ത് വിവാദങ്ങളില്‍ നിറയുമ്ബോഴും സിനിമയുടെ ബോക്സ് ഓഫീസ് കുതിപ്പിന് ഒരു കുറവും സംഭവിച്ചിട്ടില്ല എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.വെറും അഞ്ച് ദിവസം കൊണ്ടാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ കര്‍ണാടകത്തിലെ കളക്ഷന്‍ കണക്കുകള്‍ ഔദ്യോഗികമായി പുറത്ത വിട്ടിരിക്കുകയാണ്. 10 കോടിയിലധികം ഗ്രോസ് കളക്ഷനാണ് ചിത്രം കര്‍ണാടകത്തില്‍ നിന്ന് നേടിയിരിക്കുന്നതെന്നാണ് ഹൊംബാലെ അറിയിക്കുന്നത്.

സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റർ പൃഥ്വിരാജും മറ്റ് അണിയറപ്രവർത്തകരും പങ്കുവെച്ചിട്ടുമുണ്ട്. ഒരു മലയാള സിനിമയെ സംബന്ധിച്ച്‌ വലിയ നേട്ടമാണ് ഇത്. കൂടാതെ ഭാവിയില്‍ മലയാള ചിത്രങ്ങള്‍ക്ക് കര്‍ണാടകയില്‍ മികച്ച മാർക്കറ്റിങ് ലഭിക്കാനും ഇത് വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍.അതേസമയം, മാര്‍ച്ച്‌ 27ന് റിലീസായ എമ്ബുരാന്‍ സിനിമയ്ക്കെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും വലിയ എതിര്‍പ്പും സൈബര്‍ അറ്റാക്കും ഉണ്ടായതിനെ തുടര്‍ന്ന് ചില രംഗങ്ങള്‍ നീക്കം ചെയ്യാന്‍ തയ്യാറായതായി മോഹന്‍ലാലും അണിയറപ്രവര്‍ത്തകരും അറിയിച്ചിരുന്നു.

ഇരുപതിലധികം ഭാഗങ്ങളിലാണ് എഡിറ്റിങ് നടത്തിയിരിക്കുന്നത്. ഗുജറാത്ത് കലാപത്തിന്റെ റഫറന്‍സുള്ള രംഗങ്ങളായിരുന്നു സംഘപരിവാറില്‍ നിന്നും വിമര്‍ശനമുണ്ടാക്കിയത്. ഇതേതുടര്‍ന്ന് ഖേദം പ്രകടിപ്പിച്ചുകൊണ്ട് മോഹന്‍ലാല്‍ പങ്കുവെച്ച കുറിപ്പ് സംവിധായകന്‍ പൃഥ്വിരാജ്, നിര്‍മാതാവ് ആന്റണി പെരുമ്ബാവൂര്‍ എന്നിവര്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group