Home Featured ‘എലിഫന്റ് ടൂത്ത്‌പേസ്റ്റ്’പരീക്ഷണം പാളി: പ്രമുഖ യൂടൂബര്‍ ആശുപത്രിയില്‍

‘എലിഫന്റ് ടൂത്ത്‌പേസ്റ്റ്’പരീക്ഷണം പാളി: പ്രമുഖ യൂടൂബര്‍ ആശുപത്രിയില്‍

by admin

വാഷിങ്ടണ്‍: ‘എലിഫന്റ് ടൂത്ത്‌പേസ്റ്റ്’പരീക്ഷണം പാളിയതോടെ ആശുപത്രിയില്‍ ചികിത്സ തേടി പ്രമുഖ യൂടൂബര്‍. തമാശയും മണ്ടത്തരങ്ങളും കാര്യങ്ങളുമൊക്കെയായി ലൈവ് വീഡിയോ ചെയ്ത് വൈറലായ യുട്യൂബര്‍ ഐഷോ സ്പീഡിന്റെ പരീക്ഷണമാണ് ഇത്തവണ പരാജയപ്പെട്ടത്.പതിനെട്ടുകാരനായ യുട്യൂബര്‍ തന്റെ കിടപ്പുമുറിയില്‍ വെച്ച് നടത്തിയ ശാസ്ത്രപരീക്ഷണം പാളി ഇപ്പോള്‍ ആശുപത്രിയിലാണെന്നാണ് റിപ്പോര്‍ട്ട്. പരീക്ഷണം കരുതിയ പോലെ വിജയിച്ചില്ലെന്നു മാത്രമല്ല, കിടപ്പുമുറിയും വീടും നിറയെ വിഷപ്പുക വ്യാപിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.

വീട്ടിലെ തന്റെ റൂമില്‍ വെച്ച് ആണ് ഐഷോ സ്പീഡ് പരീക്ഷണം നടത്തിയത്. എന്നാല്‍ എലിഫന്റ് ടൂത്ത് പേസ്റ്റ് പരീക്ഷണം പാളുകയും പെട്ടെന്ന് വിഷപ്പുക നിറയുകയും ചെയ്തു. പരീക്ഷണം വിജയിച്ചില്ല എന്ന് ഐഷോ സ്പീഡ് വീഡിയോയില്‍ പറയുന്നത് കാണാം.

‘എന്താണ് സംഭവിക്കുന്നത്? ഇത് പ്രവര്‍ത്തിക്കുന്നുണ്ടോ? എന്റെ ദൈവമേ, എനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ല,’ എന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്. ഫയര്‍ അലാറം മുഴങ്ങുന്നതും വീഡിയോയ്ക്ക് അകത്ത് കേള്‍ക്കാം. റൂമിനകത്ത് പുക നിറഞ്ഞതോടെ ഐഷോ സ്പീഡും സുഹൃത്തും റൂമില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

വിഷപ്പുക ശ്വസിച്ച ഐഷോ സ്പീഡിനും സുഹൃത്തിനും ഉടനെ ആരോഗ്യപ്രവര്‍ത്തകരെത്തി വൈദ്യ സഹായം നല്‍കിയെന്നാണ് വിവരം. ഡാരന്‍ ജേസണ്‍ വാട്ട്കിന്‍സ് ജൂനിയര്‍ എന്നാണ് ഐഷോ സ്പീഡിന്റെ യഥാര്‍ഥ പേര്. ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സാണ് ഈ പതിനെട്ടുകാരനുളളത്.

You may also like

error: Content is protected !!
Join Our WhatsApp Group